കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ കഞ്ചാവ് കടത്തിയതിന് അറസ്റ്റില്‍ 

By സമകാലികമലയാളം ഡെസ്‌ക്  |   Published: 30th April 2019 11:24 PM  |  

Last Updated: 30th April 2019 11:24 PM  |   A+A-   |  

 

കൊച്ചി: രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം പ്ലാറ്റഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്ന് കടവന്ത്ര പൊലീസ് പിടികൂടിയത്.

മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലുമായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ചെറിയ പൊതികള്‍ ഇയാള്‍ സ്വന്തം നിലയില്‍ വില്പന നടത്തും.