സദാചാരപ്പൊലീസ് ചമഞ്ഞ യുവാവിന് പൊലീസ് മര്‍ദ്ദനമെന്ന് പരാതി ; മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2019 10:37 PM  |  

Last Updated: 30th April 2019 10:37 PM  |   A+A-   |  

Arrested_640x399

 

കോട്ടയ്ക്കല്‍ : സദാചാരപ്പൊലീസ് ചമഞ്ഞ് പണം തട്ടിയ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. പൊലീസ് മര്‍ദ്ദനത്തില്‍  പരിക്കേറ്റതിനെ തുടര്‍ന്ന് എ ആര്‍ നഗര്‍ അരീത്തോട് സ്വദേശി ബഷീറിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും വയറുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സദാചാരപ്പൊലീസ് ചമഞ്ഞ് ബഷീര്‍ ദമ്പതികളില്‍ നിന്ന് പണം തട്ടിയെന്ന് പരാതിയിലാണ് ബഷീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.