എംഎല്‍എയുടെ മകന്റെ പേരിലും കള്ളവോട്ട്?; വിദേശത്തുള്ളയാളിന് പകരം വോട്ട് ചെയ്തു, അറിയില്ലെന്ന് കെ കുഞ്ഞിരാമന്‍

ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്റെ പേരിലും കള്ളവോട്ട് നടന്നുവെന്ന് ആരോപണം
എംഎല്‍എയുടെ മകന്റെ പേരിലും കള്ളവോട്ട്?; വിദേശത്തുള്ളയാളിന് പകരം വോട്ട് ചെയ്തു, അറിയില്ലെന്ന് കെ കുഞ്ഞിരാമന്‍

കാസര്‍കോട്: ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്റെ പേരിലും കള്ളവോട്ട് നടന്നുവെന്ന് ആരോപണം. കുഞ്ഞിരാമന്റ മകന്‍ മധുസൂധനന്‍ വിദേശത്താണെന്നും അദ്ദേഹത്തിന്റെ വോട്ട് മറ്റൊരാള്‍ ചെയ്തുവന്നും യുഡിഎഫ് ആരോപിച്ചു. ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് കുഞ്ഞിരാമന്‍ എംഎല്‍എ പ്രതികരിച്ചു. 

സിപിഎമ്മിന് എതിരെ കള്ളവോട്ട് ആരോപണം വന്നതിന് പിന്നാലെ യുഡിഎഫിന് എതിരെയും ആരോപണം ഉയര്‍ന്നിരുന്നു. കല്യാശേരി മണ്ഡലത്തില്‍ മാടായി 69 ബൂത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 

മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകന്‍ 70ാം നംബര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69ാം ബൂത്തിലും പലതവണ വോട്ട് ചെയ്തുവെന്നാണ് സിപിഎം ആരോപണം. സംഭവത്തില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

കാസര്‍കോട് കള്ളവോട്ട് നടന്നുവെന്ന് നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നുവെന്നാണ് സ്ഥിരീകരണം. സുമയ്യ, സലീന, പത്മിനി എന്നീ മൂന്ന് സ്ത്രീകള്‍ കള്ളവോട്ട് ചെയ്‌തെന്ന് ടീക്കാറാം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കള്ളവോട്ട് ചെയ്ത സലീന പഞ്ചായത്തംഗമാണ്. സുമയ്യ മുന്‍ പഞ്ചായത്ത് അംഗമാണെന്നും ടീക്കാറാം പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്നും മീണ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് സെക്ഷന്‍ 171 ര 171റ 171ള എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.

പ്രിസൈഡിങ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കുമെന്നും മീണ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com