തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർ​ഗീയ പരാമർശം ; മുസ്ലിം ലീ​ഗ് നേതാവിനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2019 11:20 PM  |  

Last Updated: 30th April 2019 11:20 PM  |   A+A-   |  

 

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ വർ​ഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ മുസ്ലിം ലീ​ഗ് നേതാവിനെതിരെ കേസെടുത്തു. മുസ്ലിം ലീ​ഗ് ജില്ലാ കൗൺസിൽ അം​ഗം ബഷീർ വെള്ളിക്കോത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായാണ് വാട്ട്സാപ്പ് വഴി ലീ​ഗ് നേതാവ് വർ​ഗീയ പരാമർശങ്ങൾ പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.   
 
ബം​ഗാൾ സർക്കാർ മുസ്ലിങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നും  ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ രണ്ട് ശതമാനമായി കുറയ്ക്കുകയായിരുന്നുവെന്നുമായിരുന്നു പരാമർശം. ഇതിന് പുറമേ, കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി എന്നിവരെ വധിച്ച കേസുകളില്‍ സി പി എം ഇരട്ടത്താപ്പ് നടത്തിയെന്നും റിയാസ് മൗലവി കൊലക്കേസും പരാമർശിക്കുന്നുണ്ട്. സി പി എം ചിത്താരി ലോക്കല്‍ സെക്രട്ടറി സബീഷാണ് പരാതി നൽകിയത്.