പ്രേമചന്ദ്രന് 62,000 ലേറെ ഭൂരിപക്ഷം ; രാഷ്ട്രീയ അടിയൊഴുക്കുകള്‍ വോട്ടായാല്‍ ലക്ഷമാകും ; യുഡിഎഫ് വിലയിരുത്തല്‍

യുഡിഎഫ് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകള്‍ വോട്ടായി മാറിയാല്‍ പ്രേമചന്ദ്രന്‍ ഒരു ലക്ഷം വോട്ടിലധികം ഭൂരിപക്ഷം നേടും
പ്രേമചന്ദ്രന് 62,000 ലേറെ ഭൂരിപക്ഷം ; രാഷ്ട്രീയ അടിയൊഴുക്കുകള്‍ വോട്ടായാല്‍ ലക്ഷമാകും ; യുഡിഎഫ് വിലയിരുത്തല്‍

കൊല്ലം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ 62729-ല്‍പ്പരം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അവലോകനയോഗത്തിന്റേതാണ് വിലയിരുത്തലെന്ന് ചെയര്‍മാന്‍ അഡ്വ. ഷാനവാസ് ഖാനും കണ്‍വീനര്‍ അഡ്വ. ഫിലിപ്പ് കെ തോമസും അറിയിച്ചു. 

യുഡിഎഫ് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകള്‍ വോട്ടായി മാറിയാല്‍ പ്രേമചന്ദ്രന്‍ ഒരു ലക്ഷം വോട്ടിലധികം ഭൂരിപക്ഷം നേടും. പുനലൂര്‍ 1987, ചടയമംഗലം 750, ചാത്തന്നൂര്‍ 1500, കുണ്ടറ 9370, ഇരവിപുരം 12622, കൊല്ലം 17500, ചവറ 19000 എന്നിങ്ങനെയാണ് ഭൂരിപക്ഷം ലഭിക്കുകയെന്നും സമിതി വിലയിരുത്തി. 

തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെക്കുറിച്ച് വിലയിരുത്താനോ, എന്‍ കെ പ്രേമചന്ദ്രന്‍ എംപി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ തയ്യാറാകാതെ ഹീനമായ തരത്തില്‍ വ്യക്തിഹത്യ നടത്തി തോല്‍പ്പിക്കാനാണ് സിപിഎമ്മും കൂട്ടരും ശ്രമിച്ചത്. ഇവന്റ് മാനേജ്‌മെന്റിനെ ഉപയോഗിച്ച് വോട്ടുപിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമവും യുഡിഎഫിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ മൂലം തടയാന്‍ കഴിഞ്ഞെന്നും നേതാക്കള്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com