യതി വന്നു എന്നിട്ടും അച്ചേദിന്‍ വന്നില്ല; ഹിമാലയത്തിലെ മഞ്ഞുമനുഷ്യനെ മോദിക്കെതിരെ പ്രയോഗിച്ച് അഖിലേഷ്

ഹിമാലയത്തില്‍ മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ അവകാശവാദം രാഷ്ട്രീയമായി ഉപയോഗിച്ച് പ്രതിപക്ഷം.
യതി വന്നു എന്നിട്ടും അച്ചേദിന്‍ വന്നില്ല; ഹിമാലയത്തിലെ മഞ്ഞുമനുഷ്യനെ മോദിക്കെതിരെ പ്രയോഗിച്ച് അഖിലേഷ്

ലഖ്‌നൗ: ഹിമാലയത്തില്‍ മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ അവകാശവാദം രാഷ്ട്രീയമായി ഉപയോഗിച്ച് പ്രതിപക്ഷം. 'അച്ചേദിന്‍ വരാന്‍ യതി വരുന്നതിനെക്കാള്‍ പാടാണ്' എന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അഖിലേഷിന്റെ പരിഹാസം. 

നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിനു സമീപം യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണ് കരസേന അവകാശപ്പെട്ടത്. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചത്.

ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പാടുകളാണ് മക്കാലു ബേസ് ക്യാംപിന് സമീപത്തുനിന്ന് കരസേനാസംഘം കണ്ടെത്തിയത്. ഈ വര്‍ഷം ഏപ്രില്‍ 9 നാണ് കാല്‍പ്പാടുകള്‍ കണ്ടെത്തുന്നത്. മുമ്പൊരിക്കല്‍ മക്കാലു ബാരൂണ്‍ ദേശീയോദ്യാനത്തിന് സമീപവും മഞ്ഞുമനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നതായി സൈന്യം ട്വിറ്ററില്‍ പറയുന്നു. മഞ്ഞില്‍ പതിഞ്ഞ ഒരു കാല്‍പാദത്തിന്റെ മാത്രം ചിത്രമാണ് കരസേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്.

ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടപപിടിക്കിന്നതിനിടെയാണ് മോദിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാന്‍ അഖിലേഷ് യാദവ് മഞ്ഞുമനുഷ്യനെ കൂട്ടുപിടിച്ചിരിക്കുന്നത്. 

രസേനയുടെ ട്വീറ്റ് ഏറ്റെടുത്ത സോഷ്യ മീഡിയ,യതിക്ക് ഒരു കാലേയുള്ളോ എന്നാണ് ചോദിക്കുന്നത്. പ്രശസ്ഥ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടിന്‍ ടിന്‍ ഇതിന് മുമ്പേ യതിയെ കണ്ടെത്തിയിട്ടുണ്ടെന്നും കാര്‍ട്ടൂണ്‍ ഒന്നുകൂടി വായിക്കേണ്ട സമയമായെന്നും ചിലര്‍ പറയുന്നു.

ഇപ്പോള്‍ നക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പുമായും ചിലര്‍ യതിയെ കൂട്ടിക്കെട്ടുന്നുണ്ട്. 'മോദിജിക്ക് വോട്ട് ചെയ്യാന്‍ പുറത്തിറങ്ങിയതാണ്' എന്നാണ് ഒരു ട്വീറ്റ്. അത് അശ്വധാത്മാവിന്റെ കാല്‍പ്പാടുകളാണെന്നും ക്ഷേത്രം പണിയണമെന്നും ചിലര്‍ പറയുന്നു. ഒറ്റക്കാലില്‍ നടക്കുന്ന യതിയുടെ ചിത്രം എന്ന തരത്തില്‍ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ഇതിനെതിരെ ഒരു സംഘം രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ സൈന്യമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് എന്ന് പറഞ്ഞത് എങ്കില്‍ എല്ലാവരും അംഗീകരിച്ചേനെയെന്നാണ് ഇവരുടെ മറുവാദം. ഇന്ത്യക്കര്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെട്ടുവെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com