ശ്രീലങ്കയിലെ ഭീകരാക്രമണം; കൊച്ചിയെ ഭീകരര്‍ ലക്ഷ്യമിട്ടേക്കാം, സുരക്ഷാ മുന്നറിയിപ്പ്‌

ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ഭീകരാക്രണം ഉണ്ടായതിന് പിന്നാലെ ഇന്ത്യയിലും ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു
ശ്രീലങ്കയിലെ ഭീകരാക്രമണം; കൊച്ചിയെ ഭീകരര്‍ ലക്ഷ്യമിട്ടേക്കാം, സുരക്ഷാ മുന്നറിയിപ്പ്‌

കൊച്ചി: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും സുരക്ഷാ മുന്നറിയിപ്പ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിട്ടേക്കാം എന്ന നിഗമനത്തിലാണ് പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 

ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ഭീകരാക്രണം ഉണ്ടായതിന് പിന്നാലെ ഇന്ത്യയിലും ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. 

വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ധാരളം എത്തുന്ന ഫോര്‍ട്ടുകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകളും, ഹോട്ടലുകളും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഹോട്ടലുകളിലും, ഹോം സ്‌റ്റേകളിലും താമസിക്കുന്നവരുടെ വിവരങ്ങള്‍ എല്ലാ ദിവസവും രാവിലെ ഒന്‍പത് മണിക്ക് മുന്‍പായി ഇമെയില്‍ വഴി പൊലീസിന് കൈമാറണം. 

ഇങ്ങനെ വിവരങ്ങള്‍ കൈമാറാത്ത ഹോംസ്‌റ്റേകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തും. അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 0484 2215055, 9497980406 എന്നീ നമ്പറുകളില്‍ അറിയിക്കണം എന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com