ഹെല്‍മെറ്റ് വെയ്ക്കാതെ കാറില്‍ സഞ്ചരിച്ചു; കുടുംബത്തിന് പെറ്റിയടിച്ച് പൊലീസ്; വൈറല്‍ 

കാറില്‍ ഹെല്‍മെറ്റ് വയ്ക്കാതെ പോയതിന് പിഴ അടയ്‌ക്കേണ്ടി വന്ന വ്യക്തിയുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു
ഹെല്‍മെറ്റ് വെയ്ക്കാതെ കാറില്‍ സഞ്ചരിച്ചു; കുടുംബത്തിന് പെറ്റിയടിച്ച് പൊലീസ്; വൈറല്‍ 

കാറില്‍ ഹെല്‍മെറ്റ് വയ്ക്കാതെ പോയതിന് പിഴ അടയ്‌ക്കേണ്ടി വന്ന വ്യക്തിയുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. കേരള പൊലീസിന്റെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി എന്ന തുടക്കത്തോടെയാണ് ഫോട്ടോ സഹിതമുളള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഗോപകുമാര്‍ എന്ന വ്യക്തിയാണ് കാറില്‍ ഹെല്‍മെറ്റ് വയ്ക്കാതെ പോയതിന് പൊലീസ് പിഴ ഈടാക്കി എന്ന വിവരം പുറംലോകത്തെ അറിയിച്ചത്. നെക്‌സോണ്‍ എന്ന കാറില്‍ താനും തന്റെ കുടുംബവും യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കേരളാപോലീസിന്റെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കുടി ശാസ്താംകോട്ട ചവറ റൂട്ടില്‍ കൊചാഞ്ഞിലിമൂടിന് കിഴക്കുവശം KL-61-D-8000 NEXON കാറില്‍ പോയ എന്നെയും ഫാമിലിയെയും ഹെല്‍മെറ്റ് വൈകാതിരുന്നതിനു പോലീസ് പിടിച്ചു പെറ്റി അടിച്ചു കാലം പോയ പോക്കേ? പോലീസ് ചെക്കിങ് വെറും ഫൈന്‍ അടിക്കല്‍ മാത്രമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com