അര്‍ധരാത്രിയില്‍ കുപ്പിയില്‍ പെട്രോള്‍ നിറക്കാനെത്തി: നല്‍കാന്‍ വിസമ്മതിച്ച പമ്പ് ജീവനക്കാരന് മര്‍ദനം
By സമകാലികമലയാളം ഡെസ്‌ക് | Published: 01st August 2019 09:42 AM |
Last Updated: 01st August 2019 09:42 AM | A+A A- |

പ്രതീകാത്മക ചിത്രം
കളമശേരി: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പ് ജീവനക്കാരന് ക്രൂരമര്‍ദനം. കളമശേരിയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. കണ്ണൂര്‍ സ്വദേശിയും കളമശേരിയില്‍ ലോജിസ്റ്റ്ക്‌സ് കോഴ്‌സ് വിദ്യാര്‍ത്ഥിയുമായ സിജിനാണ് (24) മര്‍ദനമേറ്റത്.
പെട്രോള്‍ നിറയ്ക്കാന്‍ കുപ്പിയുമായെത്തിയ നാലംഗ സംഘം കാര്യം നടക്കാതെ വന്നതിലുള്ള ദേഷ്യത്തില്‍ സിജിനെ മര്‍ദിക്കുകയായിരുന്നു. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
അക്രമികള്‍ കൊച്ചി മഞ്ഞുമ്മല്‍ സ്വദേശികളാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നതായും മുന്‍പും പമ്പിലെത്തി ആക്രമണമുണ്ടാക്കിയിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. പെട്രോള്‍ പമ്പിലെ താല്‍കാലിക ജീവനക്കാരനാണ് സിജിന്‍. സംഭവത്തില്‍ പൊലീസ് കേസെടുത്തു.