ഞാന്‍ മുഖ്യമന്ത്രിയുടെ ദൂതനല്ല: മറുപടിയുമായി ശശി തരൂര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 01st August 2019 05:16 AM |
Last Updated: 01st August 2019 05:16 AM | A+A A- |

തിരുവനന്തപുരം: താനൊരിക്കലും മുഖ്യമന്ത്രിയുടെ ദൂതനാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും ഗൗതം അദാനിയുമായി സംസാരിച്ചത് തിരുവനന്തപുരം എംപിയെന്ന നിലയ്ക്കാണെന്നും ശശി തരൂര്‍ എംപി. രാജ്യാന്തര വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ അദാനിയുമായി ചര്‍ച്ച നടത്താന്‍ ശശി തരൂര്‍ എംപിയെ നിയോഗിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് ട്വിറ്ററിലുടെയാണ് ശശി തരൂര്‍ മറുപടി നല്‍കിയത്.
തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച്, തിരുവനന്തപുരത്തെ ലോകോത്തര നിലവാരത്തിലേക്ക് മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനെക്കൂടി (ടിയാല്‍) വിമാനത്താവള നടത്തിപ്പില്‍ പങ്കാളിയാക്കുന്ന കാര്യത്തില്‍ ഗൗതം അദാനിയുമായി തരൂര്‍ ചര്‍ച്ച നടത്തിയതിനെയാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിമര്‍ശിച്ചത്.