തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന; മുന്നറിയിപ്പ്
By സമകാലികമലയാളം ഡെസ്‌ക് | Published: 01st August 2019 09:35 PM |
Last Updated: 01st August 2019 09:35 PM | A+A A- |

തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി ഈ മാസം 5 മുതല്‍ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന കര്‍ശനമായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാകും പരിശോധന. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി മറ്റു വിഭാഗങ്ങളുടെ കൂടി സഹകരണത്തോടെയാണിതു നടപ്പാക്കുക. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടികള്‍.
5 മുതല്‍ 7 വരെ സീറ്റ് ബെല്‍റ്റ്, 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ െ്രെഡവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്‌നല്‍ ജംപിങ്ങും 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്ട് ക്യാരിജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണു പരിശോധന.അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരു ദിവസത്തെ ക്ലാസ് നല്‍കും.