'പിണറായി വിജയന്‍ കിം ജോങ് ഉന്‍ ചമയുന്നു'
By സമകാലികമലയാളം ഡെസ്‌ക് | Published: 01st August 2019 05:33 AM |
Last Updated: 01st August 2019 05:33 AM | A+A A- |

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചമയുകയാണെന്ന് പി ടി തോമസ് എംഎല്‍എ. പിണറായി വിജയനു യാത്ര ചെയ്യാന്‍ തിരുവനന്തപുരം പിഎംജി ജങ്ഷനില്‍ ആംബുലന്‍സ് ഉള്‍പ്പടെയുളള വാഹനങ്ങള്‍ അര മണിക്കൂര്‍ തടഞ്ഞിട്ടത് ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകര്‍ ജോലി ഇല്ലാതെ ഇരിക്കുമ്പോഴാണു ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടന്നു വാദിക്കാന്‍ സ്വകാര്യ അഭിഭാഷകരെ സര്‍ക്കാര്‍ നിയോഗിച്ചതെന്നും പി ടി തോമസ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് 44 സര്‍ക്കാര്‍ ജീവനക്കാരെയാണു സസ്‌പെന്‍ഡ് ചെയ്തത്.121 ജീവനക്കാര്‍ക്കെതിരേ കേസ് എടുത്തു. കാനം രാജേന്ദ്രനെതിരേ പോസ്റ്റര്‍ പതിപ്പിച്ചതിനു രണ്ടു സിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. ഇതൊക്കെ കാണിക്കുന്നത് മുഖ്യമന്ത്രിയുടെ ഏകാധിപത്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ എതിരാളികളുടെയും പാര്‍ട്ടിയില്‍ എതിര്‍ക്കുന്നവരുടെയും ഫോണ്‍ ചോര്‍ത്താനും തല്ലിയൊതുക്കാനും മാത്രമാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ ജോലി ഇല്ലാതെ ഇരിക്കുമ്പോഴാണു ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടന്നു വാദിക്കാന്‍ സ്വകാര്യ അഭിഭാഷകരെ സര്‍ക്കാര്‍ നിയോഗിച്ചത്. ഈ അഭിഭാഷകര്‍ക്ക് ആദ്യ ഘട്ടമായി നല്‍കിയത് 56 ലക്ഷം രൂപയാണ് ഇവരുടെ ഫീസ് മാത്രം രണ്ടു കോടിയോളം രൂപ വരുമെന്ന് അദ്ദേഹം ആരോപിച്ചു.