രണ്ട് പൂച്ചകളെ വെടിവച്ചു, ഒന്നിനെ കറിയാക്കി തിന്നു; അയല്‍വാസിക്കെതിരെ പരാതി
By സമകാലികമലയാളം ഡെസ്‌ക് | Published: 01st August 2019 12:10 AM |
Last Updated: 01st August 2019 12:10 AM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: വളര്‍ത്തു പൂച്ചകളെ അയല്‍വാസി കൊന്നു ഭക്ഷിച്ചതായി പൊലീസില്‍ പരാതി. കോട്ടയം എസ് എച്ച് മൗണ്ട് കദളിമറ്റത്തില്‍ സഞ്ജു സ്റ്റീഫനാണ് കഴിഞ്ഞദിവസം ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. സഞ്ജുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകളില്‍ 2 എണ്ണത്തിനെ അയല്‍വാസി വെടിവച്ചതായും ഒന്നിനെ പാകം ചെയ്ത് അയല്‍വാസി ഭക്ഷിച്ചതായുമാണ് പരാതി.
പൂച്ചകളില്‍ ഒന്നിന്റെ തലയുടെ ഭാഗത്തും മറ്റൊന്നിന്റെ വയറിനുമാണ് വെടിയേറ്റത്. വയറിന് വെടിയേറ്റ പൂച്ച തിരികെ വീട്ടിലെത്തി. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പൂച്ച ചത്തു. വെടിയേറ്റശേഷം തിരികെ വരാതിരുന്ന പൂച്ചയെ അയല്‍വാസി പാകം ചെയ്തു ഭക്ഷിച്ചുവെന്നാണ് സഞ്ജുവിന്റെ പരാതി. കലക്ടറേറ്റിലെ ആനിമല്‍ ഹസ്ബന്‍ട്രി ഓഫിസിലും ഫ്രണ്ട്‌സ് ഓഫ് ആനിമല്‍ സംഘടനയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.