20 ലക്ഷം രൂപയുടെ ആഢംബര കാര്‍ സമ്മാനം; യുവാവിന് സന്ദേശം; തട്ടിപ്പ് കഥ

നറുക്കെടുപ്പിലൂടെ മുന്തിയ ഇനം കാര്‍ സമ്മാനമായി ലഭിച്ചെന്നു വിശ്വസിപ്പിച്ച്  യുവാവില്‍ നിന്നു പണം തട്ടാന്‍  ശ്രമം
20 ലക്ഷം രൂപയുടെ ആഢംബര കാര്‍ സമ്മാനം; യുവാവിന് സന്ദേശം; തട്ടിപ്പ് കഥ

കോട്ടയം: നറുക്കെടുപ്പിലൂടെ മുന്തിയ ഇനം കാര്‍ സമ്മാനമായി ലഭിച്ചെന്നു വിശ്വസിപ്പിച്ച്  യുവാവില്‍ നിന്നു പണം തട്ടാന്‍  ശ്രമം. എരുമേലി മുട്ടപ്പള്ളി സ്വദേശി പാത്തിക്കല്‍ അരവിന്ദിനെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവാണ് വിളിച്ചത്. രാജ്യത്തെ പ്രമുഖ കമ്പനിയുടെ 20 ലക്ഷം രൂപ വിലയുള്ള കാര്‍ ഫെയ്‌സ്ബുക് കൂട്ടായ്മയുടെ നറുക്കെടുപ്പിലൂടെ ലഭിച്ചെന്നായിരുന്നു സന്ദേശം.

കാര്‍ കേരളത്തില്‍ എത്തിക്കുന്നതിന് 10,000 രൂപ നിര്‍ദിഷ്ട അക്കൗണ്ടിലേക്ക് മുന്‍കൂറായി അടയ്ക്കണമെന്ന്  നിര്‍ദേശിച്ചു. അരവിന്ദന്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു പദ്ധതിയില്‍ പങ്കാളിത്തമില്ലെന്ന് കാര്‍ നിര്‍മാണ കമ്പനി വ്യക്തമാക്കി. ഈ കാര്‍ കമ്പനിയുടെ ഫെയ്‌സ്ബുക് പേജ് അരവിന്ദ് വായിച്ചിരുന്നു. ഇങ്ങനെ നമ്പര്‍ കരസ്ഥമാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതാകാമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com