അവാർഡ‍് തുക നിരാലംബർക്ക് കൈമാറി മന്ത്രി ശൈലജ 

അവാർഡ് തുക നിരാലംബർക്ക് കൈമാറി മന്ത്രി കെ കെ ശൈലജ മാതൃകയായി
അവാർഡ‍് തുക നിരാലംബർക്ക് കൈമാറി മന്ത്രി ശൈലജ 

തി​രു​വ​ന​ന്ത​പു​രം: അവാർഡ് തുക നിരാലംബർക്ക് കൈമാറി മന്ത്രി കെ കെ ശൈലജ മാതൃകയായി. ക​മാ​ലു​ദ്ദീ​ന്‍ ഫൗണ്ടേഷന്റെ ആതുര സേവാരത്നം പുരസ്കാരം ലഭിച്ച കെ കെ ശൈലജ  അ​വാ​ര്‍ഡ് തു​ക​യാ​യ 50,000 രൂ​പ പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​നും സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷന്റെ വി ​കെ​യ​ര്‍ പ​ദ്ധ​തി​ക്കുമാണ് സം​ഭാ​വ​ന ന​ല്‍കിയത്.

പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ല്‍ എ​ന്നി​വ​ര്‍ മ​ന്ത്രി​യി​ല്‍നി​ന്ന്​ അ​വാ​ര്‍ഡ് തു​ക ഏ​റ്റു​വാ​ങ്ങി. വ​നി​ത ക​മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദാ ക​മാ​ലി​ന്റെ ഭ​ര്‍ത്താ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നു​മാ​യി​രു​ന്ന ക​മാ​ലു​ദ്ദീന്റെ പേ​രി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​താ​ണ് അ​വാ​ര്‍ഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com