ഇത്തരം ആളുകളെ 'അക്കര'യ്ക്ക് തുരത്തണം; കോണ്‍ഗ്രസിന് ഉപദേശവുമായി പിവി അന്‍വര്‍

'നൗഷാദിക്ക' എന്ന് വിളിക്കാന്‍ മാത്രം ബന്ധമുള്ള ഈ എംഎല്‍എയ്ക്ക് അടുത്ത സുഹൃത്തിനെ കൊലപ്പെടുത്തിയ ആളുകളെ സംരക്ഷിക്കണം എന്ന് എന്തിനാണിത്ര വാശി?
ഇത്തരം ആളുകളെ 'അക്കര'യ്ക്ക് തുരത്തണം; കോണ്‍ഗ്രസിന് ഉപദേശവുമായി പിവി അന്‍വര്‍


കൊച്ചി: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കരെയ്ക്ക് മറുപടിയുമായി എംഎല്‍എ പിവി അന്‍വര്‍. 'നൗഷാദിക്ക' എന്ന് വിളിക്കാന്‍ മാത്രം ബന്ധമുള്ള എംഎല്‍എയ്ക്ക് അടുത്ത സുഹൃത്തിനെ കൊലപ്പെടുത്തിയ ആളുകളെ സംരക്ഷിക്കണം എന്ന് എന്തിനാണിത്ര വാശി എന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍യുടെ പ്രതികരണം. എംഎല്‍എയുടെ ഈ നിലപാടില്‍ ദുരൂഹതയുണ്ട്. ചാവക്കാട്ടെ ഹനീഫയെ കൊന്ന് തള്ളിയത് പോലെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കും, അതിന്റെ ഭാഗമായുള്ള കൊട്ടേഷനും സംഭവത്തിന്റെ പിന്നിലുണ്ടോ എന്നും പി വി അന്‍വര്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ എസ്ഡിപിഐ ക്രമിനല്‍ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ഉന്നത കോണ്‍ഗ്രസ് നേതാക്കളും നവമാധ്യമങ്ങളില്‍ കൂടി ഉള്‍പ്പെടെ എസ്ഡിപിഐയാണ് സംഭവത്തിന്റെ പിന്നിലെന്ന് വ്യക്തമാക്കുന്നുണ്ട്. കടുത്ത ഇടത് വിരുദ്ധരായ കെ സുധാകരന്‍, ഷാഫി പറമ്ബില്‍, അടൂര്‍ പ്രകാശ് എന്നിവരും ഇക്കൂട്ടത്തില്‍ ഉണ്ട്.

ഇവരാരും ഉന്നയിക്കാത്ത ആരോപണമാണ് തൃശൂര്‍ ജില്ലയിലെ ഒരു ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി ഉന്നയിക്കുന്നത്. 'നൗഷാദിക്ക' എന്ന് വിളിക്കാന്‍ മാത്രം ബന്ധമുള്ള ഈ എംഎല്‍എയ്ക്ക് അടുത്ത സുഹൃത്തിനെ കൊലപ്പെടുത്തിയ ആളുകളെ സംരക്ഷിക്കണം എന്ന് എന്തിനാണിത്ര വാശി? എംഎല്‍എയുടെ ഈ നിലപാടില്‍ ദുരൂഹതയുണ്ട്. ആരെയാണ് അദ്ദേഹം രക്ഷിക്കാന്‍ ശ്രമിക്കുന്നത്?

ചാവക്കാട്ടെ ഹനീഫയെ കൊന്ന് തള്ളിയത് പോലെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കും, അതിന്റെ ഭാഗമായുള്ള കൊട്ടേഷനും സംഭവത്തിന്റെ പിന്നിലുണ്ടോ?
അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ 
ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ?
ഇതിനെല്ലാം മറുപടി പറയേണ്ടത് അദ്ദേഹമാണ് ..

വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമാക്കേണ്ടത്, ഇത്തരം ആളുകളെ നിങ്ങളുടെ ഇടയില്‍ നിന്ന് 'അക്കരേയ്ക്ക്'തുരത്തി കൊണ്ടാണ്..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com