നമ്മളൊക്കെ കാട്ടാളന്‍മാരായി മാറിയോ?;  പൊതുവേദിയില്‍ ജയ് ശ്രീറാം വിളിയുമായി  ജേക്കബ് തോമസ്

ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളൊക്കെ കാട്ടാളന്‍മാരായി മാറിയോ?
നമ്മളൊക്കെ കാട്ടാളന്‍മാരായി മാറിയോ?;  പൊതുവേദിയില്‍ ജയ് ശ്രീറാം വിളിയുമായി  ജേക്കബ് തോമസ്

തൃശൂര്‍: ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് നമ്മുടെ മനസ് മാറിയോ എന്ന് ഡിജിപി ജേക്കബ് തോമസ്. പൂര്‍വ്വാധികം ശക്തിയോടെ ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു എന്നും ജേക്കബ് തോമസ് പൊതുവേദിയില്‍ പ്രസംഗിച്ചു. വിവാദങ്ങള്‍ക്കിടെയാണ് ജോക്കബ് തോമസ് ജയ് ശ്രീറാം വിളിയുമായി പൊതുവേദിയില്‍ എത്തുന്നത്. തൃശൂരില്‍ നടന്ന 'രാമായണ ഫെസ്റ്റ്' എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ജേക്കബ് തോമസ്. വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിക്കേണ്ടി വന്നേനെ എന്നും ജേക്കബ് തോമസ് പ്രസംഗത്തിനിടെ പറഞ്ഞു.

'ശ്രീരാമന്‍ നന്മയുടെയും ധാര്‍മികതയുടെയും പ്രതിരൂപമാണ്. നമ്മുടെ നാട്ടില്‍ ശ്രീരാമന്‍ ഇല്ലേ?. ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളൊക്കെ കാട്ടാളന്‍മാരായി മാറിയോ?. പൂര്‍വ്വാധികം ശക്തിയോടെ ജയ് ശ്രീറാം വിളിക്കേണ്ട കാലം അതിക്രമിച്ചു.'രാമായണ ഫെസ്റ്റില്‍ പങ്കെടുത്തുകൊണ്ട് ജേക്കബ് തോമസ് പ്രസംഗിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com