മതകാര്യങ്ങളില്‍ സര്‍ക്കാരിന് എന്തു കാര്യം? കേരളത്തില്‍ സര്‍ക്കാരാണ് കുഴപ്പക്കാര്‍; സുപ്രിം കോടതി

മതകാര്യങ്ങളില്‍ സര്‍ക്കാരിന് എന്തു കാര്യം? കേരളത്തില്‍ സര്‍ക്കാരാണ് കുഴപ്പക്കാര്‍; സുപ്രിം കോടതി
മതകാര്യങ്ങളില്‍ സര്‍ക്കാരിന് എന്തു കാര്യം? കേരളത്തില്‍ സര്‍ക്കാരാണ് കുഴപ്പക്കാര്‍; സുപ്രിം കോടതി

ന്യൂഡല്‍ഹി: മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്ന് സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. കേരളത്തിലെ സഭാ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരാണ് കുഴപ്പക്കാരെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പരാമര്‍ശം നടത്തി. സുപ്രിം കോടതിയില്‍ മറ്റൊരു കേസിന്റെ വാദത്തിനിടെയായിരുന്നു പരാമര്‍ശങ്ങള്‍.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയവും സ്വകാര്യ ടെലികോം കമ്പനികളും തമ്മില്‍ ഉള്ള കേസില്‍ വാദം കേള്‍ക്കുന്നതിന് ഇടയിലാണ് കേരള സര്‍ക്കാരിനെതിരെ ജസ്റ്റിസ് മിശ്രയുടെ വാക്കുകള്‍. തിര്‍പ്പായ കേസുകളില്‍ വീണ്ടും വീണ്ടും ഹര്‍ജികള്‍ വരുന്നതു ചൂണ്ടിക്കാട്ടിക്കൊണ്ടാണ്, സഭാ കേസ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

''കേരളത്തിലെ സഭാ കേസ് നോക്കൂ, പിന്നെയും പിന്നെയും ഹര്‍ജികള്‍ വരികയാണ്. പണം ഉള്ളവര്‍ വീണ്ടും വീണ്ടും കേസ്സുകള്‍ നടത്തി കൊണ്ട് ഇരിക്കും. സര്‍ക്കാരാണ് കുഴപ്പക്കാര്‍. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യം?'' ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. 

സഭാ കേസില്‍ അന്തിമ വിധി വന്നതിനു ശേഷവും വീണ്ടും സുപ്രിം കോടതിയില്‍ നിരവധി ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഇത്തരം കേസുകള്‍ ഒരു കോടതിയും കൈകാര്യം ചെയ്യരുതെന്ന് സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകള്‍ക്കും സുപ്രിം കോടതിയുടെ വിധി ബാധകമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com