കൊല്ലത്ത് ബാറിന് മുന്നിൽ തർക്കം; അടിയേറ്റ് മധ്യവയസ്കൻ തത്ക്ഷണം മരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd August 2019 08:14 PM |
Last Updated: 02nd August 2019 08:14 PM | A+A A- |
കൊല്ലം: സ്വകാര്യ ഹോട്ടലിലെ ബാറിനു സമീപം വാക്കു തർക്കത്തിനിടെ യുവാവിന്റെ അടിയേറ്റ് മധ്യവയസ്കൻ തത്ക്ഷണം മരിച്ചു. മുണ്ടയ്ക്കൽ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചതിന് ശേഷം ബാറിന് പുറത്തു വച്ച് വെടിക്കുന്ന് സ്വദേശി ബിപിനും രാജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ബിപിന്‍ രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
ബിപിനിന്റെ തൊപ്പി രാജു എടുത്തതിനെച്ചൊല്ലിയാണു തർക്കം തുടങ്ങിയത്. ബിപിന്‍ കൈകൊണ്ട് രാജുവിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ രാജു നിലത്തു വീണു തത്ക്ഷണം മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് യുവാക്കള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. രാജുവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ.