സരിതയുടെ ഹർജി : രാഹുൽഗാന്ധിക്കും ഹൈബി ഈഡനും നോട്ടീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd August 2019 06:58 AM |
Last Updated: 02nd August 2019 06:58 AM | A+A A- |
കൊച്ചി: സരിത എസ് നായർ നൽകിയ രണ്ടു തെരഞ്ഞെടുപ്പു ഹർജികളിൽ രാഹുൽഗാന്ധിക്കും ഹൈബി ഈഡനും നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം. വയനാട്ടിൽ രാഹുൽഗാന്ധിയുടെയും എറണാകുളത്ത് ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചത്.
വയനാട്ടിലും എറണാകുളത്തും തന്റെ പത്രിക തള്ളിയത് ശരിയായ നടപടിയല്ല. തന്റെ പേരിലുള്ള ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിട്ടുണ്ടെന്നത് പരിഗണിക്കാതെയാണ് പത്രിക തള്ളിയത്. തേസമയം യുപിയിലെ അമേഠിയിൽ തന്റെ പത്രിക സ്വീകരിച്ചെന്നും ഹർജിയിൽ സരിത ചൂണ്ടിക്കാട്ടുന്നു.
ജയിച്ച സ്ഥാനാർഥികൾക്കുപുറമേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, വയനാട്ടിലെയും എറണാകുളത്തെയും അമേഠിയിലെയും വരണാധികാരികൾ എന്നിവരും ഹർജിയിൽ എതിർകക്ഷികളാണ്.