'ദാ ലഡു കഴിക്കൂ, നാളെ മുതല്‍ പിഴ':  ഹെല്‍മറ്റില്ലാതെ മുന്നില്‍പ്പെട്ടവര്‍ അമ്പരന്നു; ട്രാഫിക് പൊലീസിന്റെ 'മധുര താക്കീത്'

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണത്തിനൊപ്പം യാത്രക്കാര്‍ക്ക് ലഡുവും വിതരണം ചെയ്തത്
'ദാ ലഡു കഴിക്കൂ, നാളെ മുതല്‍ പിഴ':  ഹെല്‍മറ്റില്ലാതെ മുന്നില്‍പ്പെട്ടവര്‍ അമ്പരന്നു; ട്രാഫിക് പൊലീസിന്റെ 'മധുര താക്കീത്'

പാലക്കാട്: ഗതാഗതരംഗത്ത് നിയമലംഘനങ്ങള്‍ തടയുന്നതിന് തിങ്കളാഴ്ച മുതല്‍ 31 വരെ വാഹനപരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ചുവടുപിടിച്ച് പാലക്കാട് ട്രാഫിക് പൊലീസ് ബൈക്ക് യാത്രക്കാര്‍ക്ക് നല്‍കിയ വ്യത്യസ്ത ബോധവല്‍ക്കരണമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. ഹെല്‍മറ്റ് ധരിക്കാതെ എത്തിയവര്‍ക്ക് മധുരവും താക്കീതും നല്‍കിയാണ് പൊലീസ് പറഞ്ഞുവിട്ടത്.

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണത്തിനൊപ്പം യാത്രക്കാര്‍ക്ക് ലഡുവും വിതരണം ചെയ്തത്. വാഹന പരിശോധനയ്ക്കിറങ്ങിയ പൊലീസിന് മുന്നില്‍ പതിവ് പോലെ എത്തിയപ്പോള്‍ കുടുങ്ങിയെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍ പിഴ എഴുതി നല്‍കുന്നതിന് പകരം പൊലീസ് മധുര താക്കീത് എന്ന നിലയില്‍  ലഡു നല്‍കുകയായിരുന്നു. ഇന്ന് ലഡു, നാളെ മുതല്‍ പിഴ എന്നായിരുന്നു ട്രാഫിക് പൊലീസ് പറയാതെ പറഞ്ഞത്.

ജില്ലയിലെ വിവിധയിടങ്ങളില്‍ ബോധവല്‍ക്കരണ ക്‌ളാസുകള്‍ ക്രമീകരിച്ചു. നിരത്തുകളിലും ബോധവല്‍ക്കരണം നല്‍കി. ഇനിയും അനുസരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും. യാത്രക്കാര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കുമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com