പട്ടാളക്കാരനാണെന്ന് വിശ്വസിപ്പിച്ചു; ഫോൺ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഹോട്ടലുടമയുടെ പണം തട്ടി; പ്രതി പിടിയില്‍

ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പണം ത​​​ട്ടു​​​ന്ന സം​​​ഘ​​​ത്ത​​​ല​​​വ​​​ൻ പി​​​ടി​​​യി​​​ലാ​​​യി
പട്ടാളക്കാരനാണെന്ന് വിശ്വസിപ്പിച്ചു; ഫോൺ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഹോട്ടലുടമയുടെ പണം തട്ടി; പ്രതി പിടിയില്‍

തൃ​​​ശൂ​​​ർ:  ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പണം ത​​​ട്ടു​​​ന്ന സം​​​ഘ​​​ത്ത​​​ല​​​വ​​​ൻ പി​​​ടി​​​യി​​​ലാ​​​യി. ഫോ​​​ണ്‍​വ​​​ഴി ഭ​​​ക്ഷ​​​ണം ഓ​​​ർ​​​ഡ​​​ർ ചെയ്ത് ഹോ​​​ട്ട​​​ലു​​​ട​​​മ​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്പരും എ​​​ടി​​​എം കാ​​​ർ​​​ഡ് ന​​​മ്പരും പാ​​​സ് വേ​​​ഡും ചോ​​​ർ​​​ത്തി​​​യെ​​​ടു​​​ത്ത് പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രീതി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മ​​​ഥു​​​ര ബി​​​ഷം​​​ഭ​​​ര സ്വ​​​ദേ​​​ശി ദി​​​ൽ​​​ബാ​​​ഗ് (23) ആ​​​ണ് തൃ​​​ശൂ​​​ർ സി​​​റ്റി പൊലീസിന്റെ  പി​​​ടി​​​യി​​​ലാ​​​യ​​​ത്. 

 പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നു സ്വ​​​യം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി ത​​​ങ്ങ​​​ളു​​​ടെ ക്യാമ്പിലെ പ​​​ട്ടാ​​​ള​​​ക്കാ​​​ർ​​​ക്കു ഭ​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്നു ഫോ​​​ണി​​​ലൂ​​​ടെ പ​​​റ​​​ഞ്ഞു വ​​​ലി​​​യൊ​​​രു തു​​​ക​​​യ്ക്കു​​​ള്ള ഭ​​​ക്ഷ​​​ണം പാ​​​ഴ്സ​​​ലാ​​​യി ഓ​​​ർ​​​ഡ​​​ർ ചെ​​​യ്താ​​​ണു ത​​​ട്ടി​​​പ്പി​​​നു തു​​​ട​​​ക്കം. ത​​​യ്യാ​​​റാ​​​ക്കി​​​യ ഭ​​​ക്ഷ​​​ണം കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ആ​​​രും എ​​​ത്താ​​​തി​​​രു​​​ന്ന​​​പ്പോ​​​ൾ ക​​​ട​​​യു​​​ട​​​മ ഭ​​​ക്ഷ​​​ണം ഓ​​​ർ​​​ഡ​​​ർ ചെ​​​യ്ത​​​യാ​​​ളെ വി​​​ളി​​​ച്ചു. ഡ്യൂ​​​ട്ടി തി​​​ര​​​ക്കു​​​ള്ള​​​തി​​​നാ​​​ൻ ത​​​നി​​​ക്കു വ​​​രാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും വേ​​​റെ ആ​​​ളെ പ​​​റ​​​ഞ്ഞ​​​യ​​​യ്ക്കാ​​​മെ​​​ന്നും മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ഒ​​​പ്പം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ വാ​​​ട്സ് ആ​​​പ്പ് വ​​​ഴി ത​​​ന്നാ​​​ൽ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​ണം അ​​​ട​​​യ്ക്കാ​​​മെ​​​ന്നും വി​​​ശ്വ​​​സി​​​പ്പി​​​ച്ച് ക​​​ട​​​യു​​​ട​​​മ​​​യു​​​ടെ എ​​​ടി​​​എം വി​​​വ​​​ര​​​ങ്ങ​​​ളും പാ​​​സ്‌​​​വേ​​​ഡും കൈ​​​ക്ക​​​ലാ​​​ക്കി. പി​​​ന്നീ​​​ട് അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നു വ​​​ൻ​​​തു​​​ക ത​​​ട്ടി​​​യെ​​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. 

പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട ഹോ​​​ട്ട​​​ലു​​​ട​​​മ സി​​​റ്റി പൊലീസ് കമ്മീഷണർ യ​​​തീ​​​ഷ് ച​​​ന്ദ്ര​​​യ്ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യ​​​നു​​​സ​​​രി​​​ച്ചാ​​​ണ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com