സ്വകാര്യ ബസുകളിൽ പാട്ടുവെച്ചാല്‍ പിടിവീഴും; കർശന നിർദേശം

സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്​റ്റം പ്രവര്‍ത്തിപ്പിക്കുന്നതു പോലുള്ള നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന്‌ മോട്ടോര്‍ വാഹനവകുപ്പും പൊലീസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
സ്വകാര്യ ബസുകളിൽ പാട്ടുവെച്ചാല്‍ പിടിവീഴും; കർശന നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പല സ്വകാര്യ ബസുകളിലും പാട്ടുവെയ്ക്കുന്നത് പതിവാണ്. നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും ഇത് തുടരുന്ന പശ്ചാത്തലത്തിൽ ശക്തമായ ഇടപെടൽ നടത്തിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ.

സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്​റ്റം പ്രവര്‍ത്തിപ്പിക്കുന്നതു പോലുള്ള നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന്‌ മോട്ടോര്‍ വാഹനവകുപ്പും പൊലീസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. മോട്ടോര്‍ വാഹന നിയമം 53 ലെ ചട്ടം 289 പ്രകാരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ദൃശ്യ- ശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com