'ഇതാണ് ഇത്തരം ആളുകളുടെ വിവരമെങ്കില്‍, ഇവനെയൊക്കെ IPS കൊടുത്ത് നമ്മുടെ ജീവന്‍ കാക്കുന്ന പണി ഏല്‍പ്പിച്ചവരെ പറഞ്ഞാല്‍ മതി'

വണ്ടിയോടിച്ചിരുന്ന ആള്‍ മദ്യപാനി ആണെന്ന് സംശയിക്കുന്ന പക്ഷം ബ്രീത്ത് അനലൈസറില്‍ ആദ്യം ശ്വാസം പരിശോധിക്കണം
'ഇതാണ് ഇത്തരം ആളുകളുടെ വിവരമെങ്കില്‍, ഇവനെയൊക്കെ IPS കൊടുത്ത് നമ്മുടെ ജീവന്‍ കാക്കുന്ന പണി ഏല്‍പ്പിച്ചവരെ പറഞ്ഞാല്‍ മതി'


തിരുവനന്തപുരം : തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍, സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിനെതിരെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത്. വാഹനത്തിലുണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ രക്തപരിശോധന നടത്താതിരുന്നതിന് ഗരുഡിന്‍ പറഞ്ഞ വാദങ്ങളെയാണ് ഹരീഷ് വിമര്‍ശിച്ചത്. ശ്രീറാം മദ്യലഹരിയിലാണെന്ന് ഡോക്ടറും സാക്ഷികളും പറഞ്ഞെങ്കിലും, പൊലീസ് രക്തപരിശോധന നടത്താതിരുന്നത് അയാള്‍ വിസമ്മതിച്ചതുകൊണ്ടാണെന്നാണ് സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞത്. 

രക്തപരിശോധനയ്ക്ക് സ്വമേധയാ തയ്യാറായില്ലെങ്കില്‍ പൊലീസിന് ഒന്നും ചെയ്യാനാകില്ല. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്നും ഗരുഡിന്‍ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചത്. 

വണ്ടിയോടിച്ചിരുന്ന ആള്‍ മദ്യപാനി ആണെന്ന് സംശയിക്കുന്ന പക്ഷം ബ്രീത്ത് അനലൈസറില്‍ ആദ്യം ശ്വാസം പരിശോധിക്കണം. പ്രാഥമികമായി മദ്യപാനം തെളിഞ്ഞാല്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം. രക്തം പരിശോധിക്കാന്‍ ആള്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്തു രക്തം പരിശോധിക്കണം. രക്തത്തില്‍ 100 മില്ലീ ലിറ്ററില്‍ 30 ാഴ മദ്യം ഉണ്ടെങ്കില്‍ ആള്‍ പ്രതിയാകും. ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

മദ്യപിച്ചു അശ്രദ്ധമായി വാഹനം ഓടിച്ചാല്‍, അതുവഴി ഒരാളെ മനഃപൂര്‍വ്വമല്ലാതെ ഇടിച്ചു കൊന്നാല്‍ മൂന്നു കുറ്റങ്ങളാണ് നില്‍ക്കുക.
IPC 304A, 279 വകുപ്പ്കള്‍. മോട്ടോര്‍വാഹന നിയമം 185 ആം വകുപ്പ്.

ഒരപകടം നടന്ന സ്ഥലത്ത് വണ്ടിയോടിച്ചിരുന്ന ആള്‍ മദ്യപാനി ആണെന്ന് സംശയിക്കുന്ന പക്ഷം MV ആക്റ്റ് 203, 204 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

പിടിച്ച ആളേ എത്രയും വേഗം, പരമാവധി 12 മണിക്കൂറിനകം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ബ്രീത്ത് അനലൈസറില്‍ ആദ്യം ശ്വാസം പരിശോധിക്കണം. പ്രാഥമികമായി മദ്യപാനം തെളിഞ്ഞാല്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം. രക്തം പരിശോധിക്കാന്‍ ആള്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്തു രക്തം പരിശോധിക്കണം. രക്തത്തില്‍ 100 മില്ലീ ലിറ്ററില്‍ 30 mg മദ്യം ഉണ്ടെങ്കില്‍ ആള്‍ പ്രതിയാകും. 6 മാസം വരെ തടവോ 10000 വരെ രൂപ പിഴയോ കിട്ടാവുന്ന കുറ്റമാണ്.

'ആള്‍ രക്തപരിശോധനയ്ക്ക് സമ്മതിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ പറ്റില്ല' എന്ന മട്ടില്‍ തിരുവനന്തപുരത്തെ ഒരുയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് മാധ്യമങ്ങളോട് പറയുന്നത് കേട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20(3) ഒക്കെ അദ്ദേഹം പറയുന്നത് കേട്ടു. എന്തൊരു അസംബന്ധമാണ് അത്.

'No person accused of any offence shall be compelled to be a witness against himself' എന്നാണ് ആര്‍ട്ടിക്കിള്‍ 20(3) പറയുന്നത്. അതായത് പ്രതിയെ അയാള്‍ക്ക് എതിരായി കോടതിയില്‍ സാക്ഷിയാകാന്‍ കഴിയില്ല. രക്തപരിശോധന എടുക്കാന്‍ ഒരാളുടെയും സമ്മതം വേണ്ട. കുറേ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട് എന്ന് ആ ഉദ്യോഗസ്ഥന്‍ പറയുന്നത് എന്താണെന്നു അയാളോട് തന്നെ ചോദിക്കേണ്ടതാണ്.

203, 204 വകുപ്പുകള്‍ പാലിക്കുന്നില്ലായെങ്കില്‍ എത്ര സാക്ഷികള്‍ ഉണ്ടായാലും കേസ് കോടതിയില്‍ നില്‍ക്കാന്‍ സാധ്യതയില്ല.

ഇതാണ് ഇത്തരം ആളുകളുടെ വിവരമെങ്കില്‍, ഇവനെയൊക്കെ IPS കൊടുത്ത് നമ്മുടെ ജീവന്‍ കാക്കുന്ന പണി ഏല്പിച്ചവരെ പറഞ്ഞാല്‍ മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com