ക്യാംപസുകളിൽ ജനാധിപത്യം അട്ടിമറിക്കുന്നു: കനയ്യകുമാർ 

രാജ്യത്തെ ഭൂരിഭാഗം ക്യാംപസുകളിലും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയാണന്ന്കനയ്യകുമാർ
ക്യാംപസുകളിൽ ജനാധിപത്യം അട്ടിമറിക്കുന്നു: കനയ്യകുമാർ 

തിരുവനന്തപുരം: രാജ്യത്തെ ഭൂരിഭാഗം ക്യാംപസുകളിലും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയാണന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കനയ്യകുമാർ. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിന് പിന്നാലെ , കോളേജിൽ മറ്റു പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിപ്പിക്കാൻ എസ്എഫ്ഐ അനുവദിക്കുന്നില്ല എന്ന വിമർശനം ഉയർന്നുവന്നിരുന്നു. തുടർന്ന് എഐഎസ്എഫ് കോളേജിൽ യൂണിറ്റ് ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കനയ്യകുമാറിന്റെ പ്രസ്താവന.

സംസ്ഥാന പ്രസിഡന്റ് ജെ അരുൺ ബാബു ആധ്യക്ഷ്യം വഹിച്ചു. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, ഡപ്യൂട്ടി സ്പീക്കർ വി ശശി, ഗവ.ചീഫ് വിപ് കെ രാജൻ, ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് സജി ലാൽ, സ്വാഗതസംഘം ചെയർമാൻ ജി ആർ അനിൽ, ആർ എസ് രാഹുൽരാജ് എന്നിവർ പ്രസംഗിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com