ചെലവ്കുറയ്ക്കല്‍: കെഎസ്ആര്‍ടിസിയില്‍ ഇനി എഫ്പി സര്‍വീസുകള്‍ ഉണ്ടാവില്ല

പരീക്ഷണാടിസ്ഥാനത്തില്‍ ദേശീയപാതയില്‍ തിരുവനന്തപുരം മുതല്‍ എറണാകുളംവരെയും എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ കോട്ടയംവരെയുമാണ് ആദ്യഘട്ടമായുള്ള ക്രമീകരണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ദീര്‍ഘദൂര റൂട്ടുകളില്‍ ഇനി കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുണ്ടാകില്ല. നാളെ മുതല്‍ മുതലാണ് പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നത്. എഫ്പി സര്‍വീസിന് പകരം രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വീസുകളായിട്ടായിരിക്കും ഇനി ഫാസ്റ്റ് പാസഞ്ചറുകളുള്‍ നിരത്തിലിറങ്ങുക. 

പരീക്ഷണാടിസ്ഥാനത്തില്‍ ദേശീയപാതയില്‍ തിരുവനന്തപുരം മുതല്‍ എറണാകുളംവരെയും എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ കോട്ടയംവരെയുമാണ് ആദ്യഘട്ടമായുള്ള ക്രമീകരണം. സൂപ്പര്‍ ഫാസ്റ്റിനു പിന്നാലെ ഫാസ്റ്റ് പാസഞ്ചറും പുനക്രമീകരിക്കുന്നതോടെ പ്രതിമാസം അഞ്ചുകോടിയോളം രൂപ ചെലവിനത്തില്‍ കുറയ്ക്കാമെന്നാണു കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടല്‍. 

എഫ്പി സര്‍വീസുകള്‍ ഒഴിവാക്കുന്നത് വഴി 180 ബസുകള്‍ ലാഭിക്കുകയും 72000 കിലോമീറ്റര്‍ ഒരു ദിവസം കുറയ്ക്കാനുമാകും. ഇതിനിടെ ഒരേ റൂട്ടില്‍ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ മല്‍സരഓട്ടം ഒഴിവാക്കാമെന്ന മെച്ചവുമുണ്ട്. അതേസമയം ഇത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. കുറഞ്ഞചെലവില്‍ ദീര്‍ഘദൂര യാത്രയ്ക്കുള്ള അവസരമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com