വൈക്കം; തെങ്ങ് ചെത്തുന്നതിനിടയില്‍ കത്തി നെറ്റിയില്‍ കൊണ്ട് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. വൈക്കം ടിവി പുരം പറക്കാട്ടുകുളങ്ങര അന്നാശ്ശേരില് ബാബു(54) ആണ് മരിച്ചത്. തലയാഴം ഇടഉല്ലലയില് വെള്ളിയാഴ്ച രാവിലെ 7.30 നാണ് അപകടമുണ്ടായത്. തെങ്ങില്‍ കയറി ചെത്തുന്നതിന് ഇടയില്‍ ചെത്തുകത്തി നെറ്റിയില്‍ കൊണ്ട് മുറിവേറ്റ് താഴെവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ