ബസില്‍ നിന്നിറങ്ങിയപ്പോള്‍ ഡോര്‍ തലയിലിടിച്ചു: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസില്‍ വന്നിറങ്ങിയ ഗായത്രി നടന്നുപോകുമ്പോള്‍ മുന്നോട്ടെടുത്ത അതേ ബസിന്റെ വാതില്‍പാളി തലയിലില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബസില്‍ നിന്നിറങ്ങിയപ്പോള്‍ ഡോര്‍ തലയിലിടിച്ചു: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്വകാര്യ ബസിന്റെ വാതില്‍പാളി തലയിലിടിച്ചു റോഡില്‍ വീണ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു. വെള്ളല്ലൂര്‍ ആല്‍ത്തറ ഗായത്രിയില്‍ പരേതനായ എസ് ഷാജീസിന്റെയും കിളിമാനൂരില്‍ ഗായത്രി സ്റ്റുഡിയോ നടത്തുന്ന റീഖയുടെയും മകള്‍ ഗായത്രി എസ് ദേവി (19 വയസ്) ആണ് മരിച്ചത്. 

നഗരൂര്‍ രാജധാനി എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് മരിച്ച ഗായത്രി. കോളജിനു മുന്നിലെ സ്‌റ്റോപ്പില്‍ രാവിലെ 8.20ന് ആയിരുന്നു അപകടംമുണ്ടായത്. ബാലസുബ്രഹ്മണ്യം എന്ന ബസില്‍ വന്നിറങ്ങിയ ഗായത്രി നടന്നുപോകുമ്പോള്‍ മുന്നോട്ടെടുത്ത അതേ ബസിന്റെ വാതില്‍പാളി തലയിലില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

എന്നാല്‍ ബസില്‍ നിന്നിറങ്ങുമ്പോള്‍ വാതിലിന്റെ പൂട്ടില്‍ വിദ്യാര്‍ഥിനിയുടെ ബാഗിന്റെ വള്ളി കുരുങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണു പൊലീസ് പറയുന്നത്.  ഇതറിയാതെ മുന്നോട്ടെടുത്ത ബസ് ഗായത്രിയെ കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. പിന്നീടു റോഡില്‍ തെറിച്ചുവീണെന്നും പൊലീസ് പറഞ്ഞു. 

ഗുരുതര പരുക്കോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്ഷ്യമായി ബെല്ലടിച്ച കണ്ടക്ടറുടെയും അശ്രദ്ധമായി ബസ് ഓടിച്ച െ്രെഡവറുടെയും പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തതായി നഗരൂര്‍ പൊലീസ് അറിയിച്ചു. ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com