ഭാര്യയെ പുറത്താക്കി രണ്ടാം വിവാഹം, കൂട്ടുനിന്നത് മാതാപിതാക്കള്‍; 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മാതാപിതാക്കളുടെ പിന്തുണയോടെയായിരുന്നു രണ്ടാം വിവാഹം. അതിനാല്‍ ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി
ഭാര്യയെ പുറത്താക്കി രണ്ടാം വിവാഹം, കൂട്ടുനിന്നത് മാതാപിതാക്കള്‍; 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ചാവക്കാട്; ഭാര്യയെ മൊഴിചൊല്ലി വീട്ടില്‍ നിന്ന് പുറത്താക്കി രണ്ടാം വിവാഹം ചെയ്തയാള്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. താമരയൂര്‍ കൊങ്ങണംവീട്ടില്‍ അബ്ദുള്‍ അസീസിന്റെ മകള്‍ റസ്വാനയാണ് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും എതിരേ പരാതി നല്‍കിയത്. 

മാതാപിതാക്കളുടെ പിന്തുണയോടെയായിരുന്നു രണ്ടാം വിവാഹം. അതിനാല്‍ ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി. റസ്വാനയും തൊഴിയൂര്‍ തോണിയറയില്‍ മുഹമ്മദ് ഫാസിലും 2008 ലാണ് വിവാഹിതരായത്. ഭര്‍ത്താവും ഇയാളുടെ മാതാപിതാക്കളായ മമ്മി ഹാജി, മൈമുനയും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചിരുന്നു എന്നാണ പരാതിയില്‍ റിസ്വാന പറഞ്ഞത്. തുടര്‍ന്ന് 2014 ല്‍ ഇവരെ ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 

താന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ ക്ലേശത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയാലും മതിയാവില്ലെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് ഇത് അംഗീകരിച്ച് ഹര്‍ജിയില്‍ ആവശ്യപ്പെട്ട 50 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com