മദ്യപിച്ച് തെറി പറയുന്നുവെന്ന് പരാതി ; ചോദിച്ച കമ്മീഷനോടും അസഭ്യം ; 'ചെറിയ മരുന്ന്' കൊടുത്ത് പൊലീസ്

മദ്യപിച്ചു കേട്ടാലറയ്ക്കുന്ന തെറി പറയുന്നുവെന്ന് അയൽവാസിയായ യുവാവിനെതിരെ പരാതിയുമായി ദമ്പതികൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ : മദ്യപിച്ചു കേട്ടാലറയ്ക്കുന്ന തെറി പറയുന്നുവെന്ന് അയൽവാസിയായ യുവാവിനെതിരെ പരാതിയുമായി ദമ്പതികൾ വനിതാ കമ്മീഷനിൽ.  പരാതിയിൽ വനിതാ കമ്മിഷൻ വിളിപ്പിച്ചപ്പോഴും മദ്യലഹരി വിടാതെ യുവാവ്. കൊട്ടിയൂർ സ്വദേശികളായ ദമ്പതികളുടെ പരാതിയിലാണ് യുവാവിനെ വിളിപ്പിച്ചത്. 

അയൽവാസിയായ ഇയാൾ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കേസ് പരിഗണിക്കവേ കമ്മിഷൻ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, യുവാവ് തനി സ്വഭാവം കാണിക്കാൻ തുടങ്ങി. ഇതോടെ കമ്മീഷൻ പൊലീസിനെ വിളിച്ചു. 

സ്ഥലത്തെത്തിയ പൊലീസ് ഓഡിറ്റോറിയത്തിനു പുറത്തേക്കു വിളിച്ച് ‘ചെറിയ മരുന്ന്’ കൊടുത്തതോടെ യുവാവ് സ്ഥലം വിട്ടു. കണ്ണൂർ കളക്ടറേറ്റിലായിരുന്നു സംഭവം നടന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com