സ്‌കൂളിലെ ഉച്ചഭക്ഷണം ഇനി 9, 10 ക്ലാസുകാര്‍ക്കും

വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം മുട്ട നല്‍കാനുള്ള 46 കോടി രൂപ അനുവദിക്കാനുള്ള നിര്‍ദേശവും സമര്‍പ്പിക്കും.
സ്‌കൂളിലെ ഉച്ചഭക്ഷണം ഇനി 9, 10 ക്ലാസുകാര്‍ക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി 9, 10 ക്ലാസുകളിലേക്ക് വ്യാപിപിക്കാന്‍ നിര്‍ദേശം. ഇതിനായി 150 കോടി രൂപ അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ആസൂത്രണബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്റെ അധ്യക്ഷതയില്‍ കൂടിയ അവലോകനയോഗം തീരുമാനിച്ചു. 

ഇതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം മുട്ട നല്‍കാനുള്ള 46 കോടി രൂപ അനുവദിക്കാനുള്ള നിര്‍ദേശവും സമര്‍പ്പിക്കും. തദ്ദേശഭരണസ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രഭാത ഭക്ഷണം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. 

ഉച്ചഭക്ഷണത്തിനുള്ള അരി സ്‌കൂളില്‍ സപ്ലൈകോ എത്തിച്ചുകൊടുക്കുന്നത് പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ പിറവം എഇഒയുടെ കീഴിലുള്ള 43 സ്‌കൂളുകളില്‍ നടപ്പാക്കും. വിജയം വിലയിരുത്തിയ ശേഷം മറ്റ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com