ഊട്ടിയിലേക്ക് സർവീസുമായി കെഎസ്ആർടിസി ; പുറപ്പെടുന്നത് രാവിലെ 6.30 ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th August 2019 02:20 PM |
Last Updated: 04th August 2019 02:20 PM | A+A A- |
പാലക്കാട് : ഊട്ടിയിലേക്ക് ഇനി നേരിട്ട് ബസിൽ പോകാം. പാലക്കാട്ടു നിന്ന് ഊട്ടിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി. ഈ ബസിൽ കയറി ഇനി ഊട്ടിയുടെ കുളിരിലേക്കെത്താം. 169 രൂപയാണു ടിക്കറ്റ് നിരക്ക്.
പാലക്കാട് സ്റ്റാൻഡിൽ നിന്നും രാവിലെ 6.30 ന് ബസ് പുറപ്പെടും. 11ന് ഊട്ടിയിലെത്തും. ഉച്ചയ്ക്ക് ഒന്നിനു തിരിച്ചുപോരും. വൈകിട്ട് 5നു പാലക്കാട്ടെത്തും. കോയമ്പത്തൂർ പുതിയ ബസ് സ്റ്റാൻഡ് വഴിയാണു യാത്ര. ആദ്യ ഊട്ടി ട്രിപ്പിൽ 5,500 രൂപ വരുമാനമാണ് ലഭിച്ചത്. യാത്രക്കാരുടെ തിരക്കേറിയാൽ അഡീഷനൽ സർവീസും പരിഗണിക്കുന്നതായി അധികൃതർ സൂചിപ്പിച്ചു.
കാൽനൂറ്റാണ്ടു മുൻപ് പാലക്കാട്ടു നിന്ന് ഊട്ടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയിരുന്നു. അന്ന് ഊട്ടിയിലുണ്ടായ അപകടത്തിനുശേഷം കോർപറേഷൻ പെർമിറ്റ് പുതുക്കിയില്ല. പിന്നീട് 25 വർഷത്തിന് ശേഷമാണ് ഊട്ടി സർവീസ് പുനരാരംഭിച്ചത്.