വടക്കൻ ജില്ലകളിൽ മഴ ശക്തമാകും: മുന്നറിയിപ്പ്
By സമകാലികമലയാളം ഡെസ്‌ക് | Published: 05th August 2019 06:44 AM |
Last Updated: 05th August 2019 06:44 AM | A+A A- |

തിരുവനന്തപുരം: കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരളതീരത്തും അറബിക്കടലിന്റെ വടക്ക്, മധ്യ, തെക്കുപടിഞ്ഞാറുഭാഗങ്ങളിലും മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയത്. ഓഗസ്റ്റ് ഏഴിനാണ് മഴ ശക്തമാകുക. ആറ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ബാക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഏഴിന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളില്‍ ഈ ദിവസം യെല്ലോ അലർട്ട് ആണ്.ഓഗസ്റ്റ് ആറിന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരിടവേളയ്‍ക്ക് ശേഷമാണ് മഴ സംസ്ഥാനത്ത് ശക്തമാകുന്നത്. മലബാര്‍ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴയും നേരിയ മഴയും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.
രണ്ട് ദിവസം കേരളത്തില്‍ സാധാരണ മഴ പ്രതീക്ഷിക്കാമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സി സ്കൈമെറ്റ്‍ പ്രവചിക്കുന്നത്. ഗുജറാത്ത്, കേരള തീരത്ത് വീശുന്ന കാറ്റ് സാധാരണ മഴയ്ക്ക് സഹായിക്കും. കര്‍ണാടകത്തിലും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ ഭാഗങ്ങളിലും മഴ പെയ്യും.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസം രാജ്യത്ത് എല്ലായിടത്തും സ്വാഭാവിക മണ്‍സൂണ്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചത്. എട്ട് ശതമാനം വരെ മാത്രമേ മഴ കുറയാന്‍ ഉള്ള ഏറ്റവും ഉയര്‍ന്ന സാധ്യത.