'കൂടെ നിന്ന് എല്ലാം പാസ്സാക്കിക്കൊടുത്തു; വീരഗാഥകള്‍ പാടി ബിജെപിയുടെ വാലില്‍ തൂങ്ങി നടക്കുന്നു'; കോണ്‍ഗ്രസിനെതിരെ എംഎം മണി

കൂടെ നിന്ന് എല്ലാം പാസ്സാക്കിക്കൊടുത്തു. ഇനി നേതൃത്വത്തെ അറിയിച്ചുകളയും പോലും
'കൂടെ നിന്ന് എല്ലാം പാസ്സാക്കിക്കൊടുത്തു; വീരഗാഥകള്‍ പാടി ബിജെപിയുടെ വാലില്‍ തൂങ്ങി നടക്കുന്നു'; കോണ്‍ഗ്രസിനെതിരെ എംഎം മണി

കൊച്ചി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി വൈദ്യുതി മന്ത്രി എംഎം മണി. ബിജെപിക്ക് ബദല്‍ എന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് ജയിച്ച ശേഷം പാര്‍ലമെന്റില്‍ ഘടകകക്ഷിയെ പോലെ കരിനിയമങ്ങള്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണ് എന്ന് എംഎം മണി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം.

എംഎം മണിയുടെ കുറിപ്പ്

പാര്‍ലമെന്റില്‍ ബി.ജെ.പി.യുടെ ഘടക കക്ഷിയെപ്പോലെ ഒരുമിച്ചുനിന്ന് കരിനിയമങ്ങള്‍ പാസ്സാക്കാന്‍ കൈ ഉയര്‍ത്തിയ യു.ഡി.എഫ്. എം.പി.മാര്‍ കേരളത്തിലെ ജനങ്ങളോട് പറയുന്നത് കേട്ടില്ലേ? അത് പാസ്സാക്കിയതിലുള്ള എതിര്‍പ്പ് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് ! ഹൊ, വലിയ കാര്യം തന്നെ ! ഇവരെപ്പറ്റി എന്ത് പറയാനാ? കൂടെ നിന്ന് എല്ലാം പാസ്സാക്കിക്കൊടുത്തു. ഇനി നേതൃത്വത്തെ അറിയിച്ചുകളയും പോലും. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പാസ്സാക്കിയതെല്ലാം ഇപ്പോള്‍ റദ്ദാക്കിക്കളയുമെന്ന് ചെന്നിത്തലയും, മുല്ലപ്പള്ളിയും കൂട്ടരും കരുതിയോ എന്തോ?

'ബി.ജെ.പിക്ക് ബദല്‍ ഞങ്ങള്‍' എന്ന് വീമ്പിളക്കി ജനങ്ങളെ കബളിപ്പിച്ച് 19 പേരെ ജയിപ്പിച്ചെടുത്ത വീരഗാഥകള്‍ പാടിപ്പാടി നടക്കുന്ന യു.ഡി.എഫ്. ഇപ്പോള്‍ ബി.ജെ.പി.യുടെ വാലില്‍ തൂങ്ങി നടക്കുന്ന കാഴ്ചയാണ്. ജനങ്ങളെ കബളിപ്പിക്കുന്നതിന് ഇവര്‍ക്ക് യാതൊരു നാണക്കേടുമില്ല. ഇവര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com