പാലക്കാട്  പിക്കപ്പ് വാനിൽ ലഹരിക്കടത്ത്; പിടികൂടിയത്  15 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ 

ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പായ്ക്കറ്റുകൾ
പാലക്കാട്  പിക്കപ്പ് വാനിൽ ലഹരിക്കടത്ത്; പിടികൂടിയത്  15 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ 

പാലക്കാട്: മണ്ണാർക്കാട് 15 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. ഷെബീർ അലി, സലീം എന്നിവരാണ് പൊലീസ് പിടിയിലായത്. മണ്ണാർക്കാട് സ്വദേശികളാണ് ഇരുവരും. 

മൈസൂരിൽ നിന്നും പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് വരികയായിരുന്ന പുകയില ഉത്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പായ്ക്കറ്റുകൾ. പുകയില ഉത്പന്നങ്ങൾ വടക്കൻ കേരളത്തിലെ ‌വിവിധ ഇടങ്ങളിൽ വിതരണം ചെയ്ത ശേഷമാണ് മണ്ണാർക്കാട് എത്തിയതെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com