മദ്യപിച്ചിരുന്നില്ല, കേസിനു പിന്നില്‍ രാഷ്ട്രീയക്കാരുടെ വൈരാഗ്യം;  ജാമ്യാപേക്ഷയില്‍ ശ്രീറാം

മദ്യപിച്ചിരുന്നില്ല, കേസിനു പിന്നില്‍ രാഷ്ട്രീയക്കാരുടെ വൈരാഗ്യം;  ജാമ്യാപേക്ഷയില്‍ ശ്രീറാം
മദ്യപിച്ചിരുന്നില്ല, കേസിനു പിന്നില്‍ രാഷ്ട്രീയക്കാരുടെ വൈരാഗ്യം;  ജാമ്യാപേക്ഷയില്‍ ശ്രീറാം

തിരുവനന്തപുരം:  മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കേസില്‍ റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. 

കുറ്റങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് ശ്രീറാം ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. അപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അപകടത്തില്‍ തനിക്കും ഗുരുതരപരിക്കുണ്ട്. ഇടതുകൈയ്ക്ക് പൊട്ടലുണ്ടെന്നും ശ്രീറാം പറയുന്നു. 

ഉത്തരവാദിത്തമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കി- ജാമ്യാപേക്ഷയില്‍ പറയുന്നു.  

സ്വകാര്യ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റാനായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (അഞ്ച്)മജിസ്‌ട്രേട്ട് എസ് ആര്‍ അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ് ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ  മജിസ്‌ട്രേട്ട് സ്വീകരിച്ചില്ല.  തിങ്കളാഴ്ച  കോടതിയില്‍ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com