ഷുഹൈബ് വധക്കേസ് ജഡ്ജിക്ക് വെളിവുണ്ടോ?; വിധി മ്ലേച്ഛമെന്നും കെ സുധാകരന്‍

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിക്ക് തലയ്ക്കു വെളിവുണ്ടോയെന്നു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി
ഷുഹൈബ് വധക്കേസ് ജഡ്ജിക്ക് വെളിവുണ്ടോ?; വിധി മ്ലേച്ഛമെന്നും കെ സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിക്ക് തലയ്ക്കു വെളിവുണ്ടോയെന്നു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. ഇത്രയും മ്ലേച്ഛവും നിലവാരമില്ലാത്തതുമായ ഉത്തരവു മുന്‍പ് ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. 

പൊലീസിന്റെ അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാത്തതു സംശയാസ്പദമാണെന്നാണു ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്.നീതി കിട്ടില്ല എന്നു തുടക്കത്തില്‍ തന്നെ വ്യക്തമായതു കൊണ്ടും, സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കീഴ്‌ക്കോടതികള്‍ക്ക് അധികാരമില്ലാത്തതു കൊണ്ടുമാണു ഹൈക്കോടതിയെ സമീപിച്ചത്. നീതിപൂര്‍ണമായ അന്വേഷണത്തെ പൊലീസും സര്‍ക്കാരും ഭയപ്പെടുന്നത് എന്തിനാണ്?. നിലവിലെ പ്രതികളാണു കൊല ചെയ്തതെന്നു വിശ്വസിക്കുന്നില്ല. ഇനിയും പിടിയിലാകാനുള്ള യഥാര്‍ഥ ക്രിമിനലുകള്‍ തന്നെയാണു കാസര്‍കോട് പെരിയയില്‍ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയതെന്നും സുധാകരന്‍ ആരോപിച്ചു.

ഇരട്ടച്ചങ്കന്‍ എന്ന് അഭിമാനിച്ചു നടക്കുന്ന പിണറായി വിജയന് ഒറ്റച്ചങ്ക് ഉണ്ടോ എന്നു തന്നെ സംശയമുണ്ട്. ചങ്ക് ഇല്ലാത്തതു കൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐക്കാരുടെ ഭീഷണിക്കു വഴങ്ങി പൊലീസിനെ പിന്‍വലിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com