'സിപിഎമ്മിന്റെ വക നാളെ ഹര്‍ത്താല്‍ ഉണ്ടാവുമോ?'

സദ്ദാമിന്റെ പേരിൽ ഹർത്താൽ നടത്തിയ പാർട്ടി ആയതുകൊണ്ട് ചോദിച്ചു പോയതാ
'സിപിഎമ്മിന്റെ വക നാളെ ഹര്‍ത്താല്‍ ഉണ്ടാവുമോ?'

കൊച്ചി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കാനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സിപിഎമ്മിന്റെ വക നാളെ ഹര്‍ത്താലുണ്ടാകുമോയെന്നും സദ്ദാമിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് ചോദിച്ചുപോയതാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 

പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ വോട്ട് തിരിച്ചുപിടിക്കാന്‍ പറ്റുമോ എന്ന് നോക്കുമായിരിക്കും. അപ്പോള്‍ പിന്നെ കയ്യിലുള്ള ബാക്കി കൂടി പോയിക്കിട്ടും. നേതാക്കള്‍ ഭയങ്കര ബുദ്ധിമാന്‍മാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിനുളള ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ജമ്മു കശ്മീര്‍ നിയമനിര്‍മ്മാണ സഭയുളള കേന്ദ്രഭരണപ്രദേശമായി മാറ്റുമെന്നതാണ് നിര്‍ദേശം. ലഡാക്കിന് കേന്ദ്രഭരണപ്രദേശം എന്ന പദവി നല്‍കുമെങ്കിലും നിയമനിര്‍മ്മാണ സഭ ഉണ്ടായിരിക്കില്ല.370ാം വകുപ്പ് റദ്ദാക്കി കൊണ്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു.
 
മുന്നൂറ്റി എഴുപതാം അനുച്ഛേദം അനുസരിച്ച് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവികള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് വിജ്ഞാപനം. 370ാം അനിച്ഛേദം മൂന്നാം വകുപ്പു പ്രകാരമുള്ള അധികാരം അനുസരിച്ചാണ് രാഷ്ട്രപതി വിജ്ഞാപനം. അമിത് ഷായുടെ പ്രസ്താവനയെത്തുടര്‍ന്ന രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com