ഇനി വില്ലേജ് ഓഫീസുകളിൽ പോകുമ്പോൾ കൈയിൽ പണം കരുതേണ്ടതില്ല; സംവിധാനം ഉടൻ 

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആഗസ്റ്റ് 15 ഓടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂവകുപ്പ്
ഇനി വില്ലേജ് ഓഫീസുകളിൽ പോകുമ്പോൾ കൈയിൽ പണം കരുതേണ്ടതില്ല; സംവിധാനം ഉടൻ 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആഗസ്റ്റ് 15 ഓടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂവകുപ്പ്. എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനമാണ് ഇ പോസ് മെഷീന്‍. 651 വില്ലേജുകളില്‍ ഇ- പോസ് മെഷീനുകള്‍ മുഖേന ഇടപാടുകള്‍ തുടങ്ങിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 37.02 ലക്ഷം രൂപ ഇതുവഴി ലഭിച്ചിട്ടുണ്ടെന്നും റവന്യൂവകുപ്പ് അറിയിച്ചു.

സ​ർ​ക്കാ​ർ​വ​കു​പ്പു​ക​ളി​ൽ ഡി​ജി​റ്റ​ൽ ​പേമെന്റ് മോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി, റ​വ​ന്യൂ​വ​കു​പ്പി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കിന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ വി​ല്ലേ​ജു​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ ഇ-​പോ​സ് മെ​ഷീ​നു​ക​ൾ ജി​ല്ല ക​ല​ക്ട​റേ​റ്റു​ക​ൾ വ​ഴി എ​ത്തി​ച്ചു. ഇ​ടു​ക്കി​യൊ​ഴി​കെയുളള ജി​ല്ല​ക​ളി​ലെ വി​ല്ലേ​ജ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ജി​ല്ലാ തലത്തിൽ ന​ൽ​കി​യി​ട്ടു​ണ്ട്. റ​വ​ന്യൂ ഇ- പേയ്മെന്റ് പ്ലാ​റ്റ്ഫോ​മി​ൽ പോ​യ​ൻ​റ് ഓ​ഫ് സെ​യി​ൽ (പി​ ഒ എ​സ്) മെ​ഷീ​നു​ക​ൾ കൂ​ടെ ഉ​ൾ​ക്കൊ​ള്ളി​ച്ച് ജ​ന​ങ്ങ​ൾ അ​ട​ക്കു​ന്ന വി​വി​ധ നി​കു​തി​ക​ളും ഫീ​സു​ക​ളും ക​റ​ൻ​സി ര​ഹി​ത ഇ​ട​പാ​ടു​ക​ളി​ലൂ​ടെ ട്ര​ഷ​റി​യി​ലേ​ക്ക്​ നേ​രി​ട്ട് എ​ത്തി​ക്കും. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ നി​കു​തി സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ​വ​കു​പ്പാ​യി റ​വ​ന്യൂ മാ​റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com