ഭാര്യയുടെ ശസ്ത്രക്രിയയ്ക്കിടെ ഭര്‍ത്താവിന്റെ അറസ്റ്റ്; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

രോഗികളോടും, കൂട്ടിരിപ്പുകാരോടും മാന്യമായും, സംയമനത്തോടേയും പെരുമാറാന്‍ ആശുപത്രി ജീവനക്കാരോട് നിര്‍ദേശിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് കമ്മിഷന്‍ ആവശ്യപ്പെട്ടു
ഭാര്യയുടെ ശസ്ത്രക്രിയയ്ക്കിടെ ഭര്‍ത്താവിന്റെ അറസ്റ്റ്; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

മൂവാറ്റുപുഴ: ഭാര്യയുടെ ശസ്ത്രക്രീയയ്ക്കിടയില്‍ ആശുപത്രി ജീവനക്കാരുടെ മോശം ഇടപെടല്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. അത്തരമൊരു സാഹചര്യത്തില്‍ ദമ്പതികളെ മാനസികമായി പീഡിപ്പിച്ച നടപടി ഒഴിവാക്കേണ്ടതായിരുന്നു എന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ ഉത്തരവില്‍ പറയുന്നു. 

രോഗികളോടും, കൂട്ടിരിപ്പുകാരോടും മാന്യമായും, സംയമനത്തോടേയും പെരുമാറാന്‍ ആശുപത്രി ജീവനക്കാരോട് നിര്‍ദേശിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. 2018 ഒക്ടോബര്‍ 27ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. 

ഭാര്യയെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് മാറ്റുന്നതിന് ഇടയില്‍, കട്ടിലിലുണ്ടായിരുന്ന സാധനങ്ങള്‍ നഴ്‌സിങ് അസിസ്റ്റന്റ് താഴേക്ക് വലിച്ചെറിഞ്ഞതോടെ ഭര്‍ത്താവ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌സ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

വെള്ളൂര്‍കുന്നം സ്വദേശി ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിന് പിന്നാലെ ബാബു പരാതി നല്‍കുകയും, ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com