കനത്ത മഴ; വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
By സമകാലികമലയാളം ഡെസ്‌ക് | Published: 07th August 2019 07:45 PM |
Last Updated: 08th August 2019 05:36 PM | A+A A- |
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് , എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.
പ്രൊഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
മഴ കനത്തതിനെത്തുടര്‍ന്ന് കാലിക്കറ്റ്, എംജി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്നു പരീക്ഷകള്‍ മാറ്റിവച്ചു. പിഎസ്‌സി പരീക്ഷകളും മാറ്റിയിട്ടുണ്ട്.
മൂന്നു ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.