''ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യും എന്നു പറഞ്ഞ് 'അറയ്ക്കല്‍ അബു'വിനെ ഓര്‍മ്മിപ്പിക്കരുത്''

' എത്ര ഉന്നതനാണെങ്കിലും വീഴ്ച്ച സംഭവിക്കില്ല' എന്നു ദയവായി അങ്ങിനി പറയരുത്
''ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യും എന്നു പറഞ്ഞ് 'അറയ്ക്കല്‍ അബു'വിനെ ഓര്‍മ്മിപ്പിക്കരുത്''

കൊച്ചി : തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന് ജാമ്യം ലഭിക്കാന്‍ ഇടയായ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രത്തെ ഉപമിച്ചാണ് വിമര്‍ശനം. 

ഏതു പൊലീസുകാരനോട് ചോദിച്ചാലും അറസ്റ്റ് രേഖപ്പെടുത്തിയിട്ട് ആവശ്യപ്പെട്ടാലേ രക്തപരിശോധന നടത്തി കുറ്റാരോപിതന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആശുപത്രി രക്തമെടുക്കൂ എന്നു പറയും. മജിസ്‌റ്റ്രേട്ട് എത്തി അറസ്റ്റ് ഉത്തരവിടും വരെ അതുണ്ടായില്ല. വീഴ്ച്ച പൊലീസിന്റേതാണ്. പൊലീസിന്റേതു മാത്രമാണ്.

' എത്ര ഉന്നതനാണെങ്കിലും വീഴ്ച്ച സംഭവിക്കില്ല' എന്നു ദയവായി അങ്ങിനി പറയരുത്. അങ്ങു ഒരു സംസ്ഥാനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യും എന്നു പറഞ്ഞ് അറയ്ക്കല്‍ അബുവിനെ ഓര്‍മ്മിപ്പിക്കരുത് എന്ന് അപേക്ഷ. ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
തിരക്കുപിടിച്ചുള്ള അങ്ങയുടെ ജീവിതത്തില്‍ സിനിമ കാണാനൊന്നും സമയമുണ്ടാവില്ല എന്നറിയാം. ആട് ഒരു ഭീകര ജീവിയാണ് എന്നൊരു ചലച്ചിത്രം മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ അറയ്ക്കല്‍ അബു എന്നൊരു കഥാപാത്രമുണ്ട്. ഭീകരന്‍, യമകിങ്കരന്‍, രുധിരപ്രിയന്‍, വടിവാളിനാല്‍ മുടിചീകലും തല കൊയ്യലും ഒരു ഹോബിയാണെന്നാണു സ്വയം വിശേഷണം . കൈപ്പുഴ കുഞ്ഞപ്പന്റെ കൈ വെട്ടിയെന്നു അബു അവകാശപ്പെട്ടെങ്കിലും ഒരു ആടിനെ വെട്ടാന്‍ പോലും കഴിഞ്ഞില്ല ഒടുക്കം.

ഏതു പോലീസുകാരനോട് ചോദിച്ചാലും അറസ്റ്റ് രേഖപ്പെടുത്തിയിട്ട് ആവശ്യപ്പെട്ടാലേ രക്തപരിശോധന നടത്തി മദ്യപിച്ചിട്ടുണ്ടോ കുറ്റാരോപിതന്‍ എന്ന് പരിശോധിക്കാന്‍ ആശുപത്രി രക്തമെടുക്കൂ എന്നു പറയും. മജിസ്‌റ്റ്രേട്ട് എത്തി അറസ്റ്റ് ഉത്തരവിടും വരെ അതുണ്ടായില്ല. വീഴ്ച്ച പോലീസിന്റേതാണ്. പോലീസിന്റേതു മാത്രമാണ്.

' എത്ര ഉന്നതനാണെങ്കിലും വീഴ്ച്ച സംഭവിക്കില്ല' എന്നു ദയവായി അങ്ങിനി പറയരുത്. അങ്ങു ഒരു സംസ്ഥാനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ഒരുപാടു വലിയ നല്ലകാര്യങ്ങള്‍ ചെയ്ത ഒരു മന്ത്രിസഭയുടെ ലീഡര്‍ ആണ്. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യും എന്നു പറഞ്ഞ് അറയ്ക്കല്‍ അബുവിനെ ഓര്‍മ്മിപ്പിക്കരുത് എന്ന് അപേക്ഷ.

സസ്‌നേഹം, 
കേരളത്തിലെ ഒരു വോട്ടര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com