'ടിക് ടോക്കിലും ഫെയ്‌സ് ബുക്കിലും നമ്പര്‍ വണ്‍; കേരളത്തില്‍ ആര്‍ക്കും എന്ത് തോന്ന്യാസവും ചെയ്യാം; നിങ്ങളെ സംരക്ഷിക്കാന്‍ കേരള പോലീസ് ഉണ്ട്'

കേരള പോലീസിന്റെ മിടുക്ക് കാണണേല്‍ ടിക്ക് ടോക്കില്‍ വാ
'ടിക് ടോക്കിലും ഫെയ്‌സ് ബുക്കിലും നമ്പര്‍ വണ്‍; കേരളത്തില്‍ ആര്‍ക്കും എന്ത് തോന്ന്യാസവും ചെയ്യാം; നിങ്ങളെ സംരക്ഷിക്കാന്‍ കേരള പോലീസ് ഉണ്ട്'


കൊച്ചി ഐഎഎസ് ഓഫീര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കുന്ന പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. അതിനിടെ മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. കേരളത്തില്‍ ആര്‍ക്കും എന്ത് തോന്ന്യാസവും ചെയ്യാം. നിങ്ങളെ സംരക്ഷിക്കാന്‍ കേരള പോലീസ് ഉണ്ട്.കേസ് തെളിയിച്ചില്ലെങ്കിലും ഇരകള്‍ക്ക് നീതി വാങ്ങി കൊടുത്തില്ലെങ്കിലും എന്താ , ടിക്ക് ടോക്കിലും ഫേസ് ബുക്കിലും ഒക്കെ പോലീസ് നമ്പര്‍ വണ്ണാണെന്നും സുനിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


എന്റെ ഒരു ഫോട്ടോ സംഘികള്‍ മോര്‍ഫ് ചെയ്ത ഒരു പരാതി ഞാന്‍ കേരള പൊലീസിന് കൊടുത്തിരുന്നു.
സംഘികള്‍ പ്രതികളായതു കൊണ്ട് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കേരള പോലീസ് നടപടി എടുക്കാത്തതില്‍, അവരെ ശിക്ഷിക്കാത്തതില്‍ എനിക്ക് സത്യത്തില്‍ വിഷമമുണ്ടായിരുന്നു.

എന്നാല്‍ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസ് പോലും അട്ടിമറിക്കുന്ന പോലീസ് ഒരു ഫോട്ടോ മോര്‍ഫ് ചെയ്ത കേസിലൊക്കെ നടപടി എടുക്കും എന്ന് കരുതിയ ഞാന്‍ എന്തൊരു വിഡ്ഢിയാണ്..

ഭാഗ്യം , എന്റെ ഫോട്ടോയല്ലേ അവര്‍ മോര്‍ഫ് ചെയ്തുള്ളു... 
ബലാല്‍സംഗം ചെയ്തില്ല, കൊന്നില്ല .... 
അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിലും കേസിന്റെ അവസ്ഥ ഇതൊക്കെ തന്നെ ആയേനെ...

കേരളത്തില്‍ ആര്‍ക്കും എന്ത് തോന്ന്യാസവും ചെയ്യാം. നിങ്ങളെ സംരക്ഷിക്കാന്‍ കേരള പോലീസ് ഉണ്ട്.

കേസ് തെളിയിച്ചില്ലെങ്കിലും ഇരകള്‍ക്ക് നീതി വാങ്ങി കൊടുത്തില്ലെങ്കിലും എന്താ , ടിക്ക് ടോക്കിലും ഫേസ് ബുക്കിലും ഒക്കെ പോലീസ് നമ്പര്‍ വണ്‍ ഡാ ..
കേരള പോലീസിന്റെ മിടുക്ക് കാണണേല്‍ ടിക്ക് ടോക്കില്‍ വാ ...
കേരള പോലീസ് ഡാ ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com