മദ്യപിച്ചിട്ടില്ലെന്ന് പറയുന്നത് ശ്രീറാം മാത്രം; നാട്ടുകാര്‍ കണ്ടതാണ്; അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല; പിണറായി

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിന് ഇടയാക്കിയത് മദ്യപിച്ച് അമിതവേഗതയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറോടിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മദ്യപിച്ചിട്ടില്ലെന്ന് പറയുന്നത് ശ്രീറാം മാത്രം; നാട്ടുകാര്‍ കണ്ടതാണ്; അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല; പിണറായി


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിന് ഇടയാക്കിയത് മദ്യപിച്ച് അമിതവേഗതയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറോടിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ഇതിനകം എല്ലാവരും മനസിലാക്കിയതാണ്. നവായിക്കുളത്തുള്ള ഒരുയുവതിയും ഉണ്ടായിരുന്നു. പൊലീസ് ആദ്യം കേസ് രജിസറ്റര്‍ ചെയ്തു. ആദ്യം 304 എ പ്രകാരമാണ് രജിസറ്റര്‍ ചെയ്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് കാറോടിച്ചതെന്നും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന് കുറ്റകൃത്യത്തില്‍ വിവിധ വകുപ്പുകള്‍ ചാര്‍ജ്ജ് ചെയ്ത് അന്വേഷണം തുടരുകയാണെന്നും പിണറായി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കൃത്യസമയത്ത് രക്തപരിശോധന നടത്തുുന്നതിലും കുറ്റാരോപിതനെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുന്നതിലും ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും ഉണ്ടായ വീഴചകള്‍ പ്രത്യേകമായി പരിശോധിക്കും. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിക്ഷ്പിതമായ അധികാരം ഉപയോഗിച്ച് ശ്രീരാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പ്രാഥമികമായ വിവരം അനുസരിച്ച് വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു

കേസന്വേഷണത്തിലും നിയമനടപടികളിലും വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാല്‍ ശക്തമായ നടപടിയും ഉണ്ടാകും. ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ എന്തുചെയ്യുാന്‍ പറ്റുമെന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനിയലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com