ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസിനി സഭയില്‍ നിന്ന് പുറത്താക്കി; നിയമപരമായി നേരിടുമെന്ന് ലൂസി 

ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസിനി സഭയില്‍ നിന്ന് പുറത്താക്കി; നിയമപരമായി നേരിടുമെന്ന് ലൂസി 

സൂപ്പീരിയര്‍ ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസിനി സഭയില്‍ നിന്ന് പുറത്താക്കി. എഫ്‌സിസി സന്ന്യാസിനി സമൂഹത്തില്‍ നിന്നാണ് ഇവരെ പുറത്താക്കിയത്. സൂപ്പീരിയര്‍ ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.സഭാചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തത് ഉള്‍പ്പെടെയുളള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ്  പുറത്താക്കല്‍ നടപടി.  സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും പുറത്താക്കലിന് കാരണമായി. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്. പുറത്താക്കലിന് മുന്‍പ് നല്‍കിയ മുന്നറിയിപ്പുകള്‍ ഇവര്‍ അവഗണിച്ചതായും സന്ന്യാസിനി സഭ പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു.

അതേസമയം പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് എഫ്‌സിസി അംഗം കൂടിയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.10 ദിവസത്തികനം മഠം ഒഴിഞ്ഞു പോകാനാണ് നിര്‍ദേശമെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com