'അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷയ്ക്ക്'; കുളത്തിലും പുഴയിലും ഇറങ്ങരുത്; കരുതല്‍; കളക്ടറുടെ കുറിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th August 2019 06:45 PM |
Last Updated: 08th August 2019 06:45 PM | A+A A- |

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി കളക്ടര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അവധി ആഘോഷമാക്കാന്‍ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും
സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
യൂണിവേഴ്‌സിറ്റിയുടെയും മറ്റു പൊതു പരീക്ഷകള്‍ സംബന്ധിച്ച് അതാതു അധികാരികളുടെ അറിയിപ്പുകള്‍ ശ്രെദ്ധിക്കുക.
അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അവധി ആഘോഷമാക്കാന്‍ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക
എല്ലാവരും സുരക്ഷിതത്വം ഉറപ്പുവരുത്തുക.