നെഹ്റു ട്രോഫി ജലോത്സവം 10ന്; മുഖ്യാതിഥിയായി മാസ്റ്റർ ബ്ലാസ്റ്റർ
By സമകാലികമലയാളം ഡെസ്‌ക് | Published: 08th August 2019 05:30 AM |
Last Updated: 08th August 2019 05:58 AM | A+A A- |

ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി വള്ളംകളി 10-ാം തിയതി രാവിലെ 11മണിക്ക് ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് ജലോത്സവത്തിന് തുടക്കമാകുന്നത്.
ഇച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരാണ് ഇത്തവണ മുഖ്യാതിഥികൾ. മൂന്ന് മണി മുതലാണ് ചെറുവള്ളങ്ങളുടെ ഫൈനൽ.
പൂർണമായും ഹരിതചട്ടം പാലിച്ചാിരിക്കും ഇത്തവണ വള്ളംകളി നടത്തുന്നതെന്ന് ആലപ്പുഴ സബ് കളക്ടറും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയും അറിയിച്ചിരുന്നു. വളളംകളി നടക്കുന്ന പ്രദേശം പൂർണമായും ഗ്രീൻസോൺ ആയിരിക്കും. പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുളള നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഗ്രീൻ സോണിലേക്ക് പ്രവേശിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.