'എന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസം; ചിന്തയിലും പ്രാര്‍ത്ഥനയിലും വയനാട്ടിലെ ജനങ്ങള്‍'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായത്തിനെത്തുമെന്ന് രാഹുല്‍ ഗാന്ധി 

വയനാട്ടിലേക്ക് വരാന്‍ തയാറെടുത്തിരുന്നു - എന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്നാണ് ഉദ്യേഗസ്ഥര്‍ പറയുന്നതെന്ന് രാഹുല്‍ ഗാന്ധി 
'എന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസം; ചിന്തയിലും പ്രാര്‍ത്ഥനയിലും വയനാട്ടിലെ ജനങ്ങള്‍'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായത്തിനെത്തുമെന്ന് രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി: കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളാണ് തന്റെ ചിന്തയിലും പ്രാര്‍ഥനയിലുമെന്ന് വയനാട് എം.പി രാഹുല്‍ഗാന്ധി. അവിടെ എത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. വയനാട്ടില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രിയുടെ പ്രത്യേക ജാഗ്രത ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വയനാട്ടിലേക്ക് വരാന്‍ തയാറെടുത്തിരുന്നു. എന്നാല്‍ എന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്നാണ് ഉദ്യേഗസ്ഥര്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കനത്തമഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കളക്ടര്‍മാരുമായി രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

കേരളത്തിലെ നാട്ടുകാരോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും സര്‍ക്കാര്‍ ഇതര സംഘടനകളോടും വയനാട്ടില്‍ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ട എല്ലാ സഹായങ്ങളും നല്‍കണമെന്ന് അപേക്ഷിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുനരിധിവാസ പാക്കേജ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com