കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച ബോംബ് കടിച്ചെടുത്തു; സ്‌ഫോടനത്തില്‍ നായകളുടെ തല പൊട്ടിച്ചിതറി

നായയുടെ തല ചിതറി ഉടലില്‍നിന്നു വേര്‍പെട്ട് പത്തു മീറ്റര്‍ അകലെ തെറിച്ചുവീണു
കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച ബോംബ് കടിച്ചെടുത്തു; സ്‌ഫോടനത്തില്‍ നായകളുടെ തല പൊട്ടിച്ചിതറി

കണ്ണൂര്‍; കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ചിരുന്ന നാടന്‍ ബോംബ് കടിച്ചെടുത്ത നായകള്‍ക്ക് ദാരുണാന്ത്യം. കടിച്ച ബോംബ് പൊട്ടി രണ്ട് നായകളുടെ തല ചിതറിത്തെറിക്കുകയായിരുന്നു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ചുണ്ട- അമ്മാറമ്പ് കോളനി റോഡിനു സമീപം ബുധനാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. 

റബ്ബര്‍ത്തോട്ടത്തിലേക്കു പോകുകയായിരുന്ന യുവാവിന്റെ കൂടെപ്പോയ രണ്ടു നായകളാണ് ബോംബുപൊട്ടി ചത്തത്.മുന്‍പേ പോയ നായ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് ഒളിച്ചുവെച്ചിരുന്ന ബോംബ് കടിച്ചെടുത്തു. തുടര്‍ന്ന ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. നായയുടെ തല ചിതറി ഉടലില്‍നിന്നു വേര്‍പെട്ട് പത്തു മീറ്റര്‍ അകലെ തെറിച്ചുവീണു. 

സ്‌ഫോടന ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും നോക്കിനില്‍ക്കെ രണ്ടാമത്തെ നായ അടുത്തുള്ള കുറ്റിക്കാട്ടില്‍നിന്ന് മറ്റൊരു പൊതി കടിച്ചെടുത്തതോടെ വായില്‍നിന്ന് ബോംബ് പൊട്ടുന്നതാണു കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കണ്ണവം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത ഒരു ബോംബ് നിര്‍വീര്യമാക്കി. ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് പുല്ലമ്പി കുഞ്ഞിക്കണ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ തൊഴിലുറപ്പ് പണി ഉപേക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com