ട്രാക്കില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയ്ക്കും അങ്കമാലിയ്ക്കും ഇടയിലാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്
ട്രാക്കില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

തൃശൂര്‍: കനത്തമഴയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയ്ക്കും അങ്കമാലിയ്ക്കും ഇടയിലാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. 

കൊരട്ടിയിലാണ് മരം വീണത്. തുടര്‍ന്ന് ജനശതാബ്ദി ഉള്‍പ്പെടെയുളള ട്രെയിനുകളാണ് വഴിയില്‍ കുടുങ്ങിയത്. കൊച്ചുവേളി- മുംബൈ എക്‌സപ്രസ്, തിരുവനന്തപുരം- അമൃത്‌സര്‍ എക്‌സ്പ്രസും നിര്‍ത്തിയിട്ടു.തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ മരം വീണതിനെ തുടര്‍ന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഗുരൂവായൂര്‍ എക്‌സ്പ്രസിന് മുകളിലാണ് മരം വീണത്. 

കോട്ടയം- കുമളി ബസ് കെഎസ്ആര്‍ടിസി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കനത്തമഴമൂലം ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് വിനോദ സഞ്ചാരികള്‍ എത്തുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 15 വരെ മലയോര മേഖലകളിലേക്കുളള യാത്രകള്‍ ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂന്നാര്‍, മാങ്കുളം, മറയൂര്‍ എന്നി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com